കാഴ്ച ഫിലിം ഫെസ്​റ്റ് സമാപിച്ചു

പള്ളിക്കര: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയും കാഴ്ച ഫിലിം ക്ലബും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജനോത്സവം സംഘാടക സമിതിയും സംയുക്തമായി പോത്തിനാംപറമ്പിൽ സംഘടിപ്പിച്ച . കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് ജിജോ വി. തോമസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി.എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ, വാർഡ് അംഗം അംബിക സുരേന്ദ്രൻ, പി.ജി. സജീവ്, പ്രദീപ് കൽപുത്ര എന്നിവർ ആശംസകളർപ്പിച്ചു. കെ.എ. നിസാർ സ്വാഗതവും മനു ജയിംസ് നന്ദിയും പറഞ്ഞു. ഇസ്മായീൽ കുഞ്ഞ് കണ്ണങ്കര സംവിധാനവും ബെന്നി എബ്രാഹം രചനയും നിർവഹിച്ച ദുബായ് റീൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സമ്മാനാർഹമായ 'അമ്മക്കൊരു കത്ത്' ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് ഒറ്റാൽ, ചിൽഡ്രൻ ഓഫ് ഹെവൻ, കാട് പൂക്കുന്നനേരം, നോ മാൻസ് ലാൻഡ്, ദി േഗ്രറ്റ് ഡിക്ടേറ്റർ, പി.കെ എന്നീ മുഴുനീള ചിത്രങ്ങളും രുചി, ടു ആൻഡ്ടു, നിലം തുടങ്ങിയ ഷോർട്ട് ഫിലിമുകളും പുണ്യഭൂമിയുടെ േതങ്ങൽ, ബ്ലഡ് മൂൺ എന്നി ഡോക്യുമ​െൻററികളും പ്രദർശിപ്പിച്ചു. താലൂക്ക് തല വായന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മിഥുൻ ജയിംസിനെയും ജില്ലതല സ്കൂൾ കലോത്സവത്തിൽ മികച്ച നടനായി െതരെഞ്ഞടുക്കപ്പെട്ട വിസ്മയ് വാസിെനയും ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.