കുസാറ്റ്​ കോളജിലെ ബീഫ്​ വിവാദം; സംഘ്​ പരിവാർ അജണ്ട വെളിയിൽ

ജില്ല കലക്ടറുടെ അന്വേഷണത്തിൽ സംഭവത്തിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടു ആലപ്പുഴ: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ കുട്ടനാട് പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ ബീഫ് വിവാദത്തിന് പിന്നിൽ സംഘ്പരിവാർ അജണ്ട തെളിയുന്നു. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ അധികൃതര്‍ തെറ്റിദ്ധരിപ്പിച്ച് ബീഫ് കട്‌ലറ്റ് കഴിപ്പിച്ചുവെന്നായിരുന്നു ആരോപണം. ജില്ല കലക്ടർ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ട് പരാതിയിൽ തുടർനടപടി അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിലെ മാധ്യമങ്ങളിൽ വാർത്ത വരും മുേമ്പ സംഘ്പരിവാർ ചായ്വുള്ള 'റിപ്പബ്ലിക്കി'ൽ വാർത്ത വന്നതിന് പിന്നിൽ കൃത്യമായ അജണ്ടയാണ് വ്യക്തമാകുന്നത്. ഡിജിറ്റൽ ബാങ്കിങ്ങിനെക്കുറിച്ച് വെളിയനാട്ടിലെ ഫിനാൻഷ്യൽ ലിറ്ററസി സ്റ്റഡി സ​െൻറർ വിദ്യാർഥികൾക്കായി ജനുവരി 24 ന് സംഘടിപ്പിച്ച സെമിനാറിൽ ലഘുഭക്ഷണം പുറത്തുനിന്നായിരുന്നു. വെജും നോണ്‍ വെജും കട്‌ലറ്റുകള്‍ ഉണ്ടെന്ന് വിദ്യാർഥികളോട് പറഞ്ഞിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വെജിറ്റബിള്‍ കട്‌ലറ്റ് എന്നുപറഞ്ഞ് ബോധപൂർവം ബീഫ് കട്‌ലറ്റ് കഴിപ്പിക്കുകയായിരുന്നുെവന്ന് പറഞ്ഞ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുകയും പരാതിയുമായി കലക്ടറെ സമീപിക്കുകയുമായിരുന്നു. പ്രിൻസിപ്പലിന് നൽകിയ പരാതി ഗൗരവത്തിലെടുത്തില്ലെന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി അങ്കിത് കുമാര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഹിമാംശു കുമാര്‍ എന്നിവർ മാധ്യമ പ്രവർത്തകരോട് പരാതി പറയുകയായിരുന്നു. ജനുവരി 21ന് കോളജിൽ സരസ്വതീപൂജ നടത്താന്‍ പ്രിൻസിപ്പൽ സമ്മതിച്ചില്ലെന്നും ഇവർ ആരോപിച്ചു. എന്നാൽ, എെട്ടാമ്പത് വർഷമായി കോളജിൽ നടന്ന് വരുന്ന സരസ്വതി പൂജ പതിവ് പോലെ ഇക്കുറിയും നടന്നുവെന്ന് പ്രിൻസിപ്പൽ ഡോ.എൻ.സുനിൽ കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.