കൊച്ചി: തമിഴ്നാട് മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള 16 ട്യൂണ ലോങ് ലൈനിങ് ഗില്‍നെറ്റിങ് ബോട്ടുകൾ നിര്‍മിക്കാനുള്ള ധാരണപത്രത്തില്‍ കൊച്ചിന്‍ ഷിപ്്്യാര്‍ഡ് ഒപ്പുവെച്ചു. കേന്ദ്രസര്ക്കാറിെൻറയും തമിഴ്നാട് സര്‍ക്കാറിെൻറയും സാമ്പത്തിക സഹായത്തോടെ 'നീല വിപ്ലവം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബോട്ടുകളുടെ നിര്‍മാണം. 2020ഒാടെ പാക് കടലിടുക്കിലെ ട്രോളിങ് കുറച്ച് ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി തമിഴ്നാട് സര്‍ക്കാര്‍ തയാറാക്കിയിരുന്നു. പുതുതായി നിർമിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ച് പാക് കടലിടുക്കില്‍ നിന്ന് മാറി ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്താനാകും. ഇതാദ്യമായാണ് മത്സ്യബന്ധന യാനനിര്‍മാണ രംഗത്തേക്ക് ഷിപ്യാർഡ് ചുവടുവെക്കുന്നത്. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി.ഐ.എഫ്.ടി) യുമായി സഹകരിച്ചാണ് പദ്ധതി. 22 മീറ്റര്‍ നീളമുള്ള ബോട്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിെൻറ സബ്സിഡിയോടെയാകും ഉപഭോക്താക്കള്‍ക്ക് നല്‍കുക. പരമാവധി 56 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കരാർ ഒപ്പുവെക്കൽ ചടങ്ങിലും തുടർന്ന് നടന്ന സ്റ്റീൽ കട്ടിങ് സെറിമണിയിലും കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍, തമിഴ്നാട് മത്സ്യബന്ധന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജി. സമീരന്‍, തമിഴ്നാട് സര്‍ക്കാറിെൻറയും മത്സ്യബന്ധന വകുപ്പിെൻറയും കൊച്ചിന്‍ ഷിപ്യാർഡിെൻറയും കേന്ദ്ര ഫിഷറീസ് ടെക്നോളജിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.