ഭൂമി വിവാദം: നടപടിക്ക്​ സാവകാശം വേണമെന്ന്​ ആലഞ്ചേരി; വൈദികസമിതിയിൽ തീരുമാനമായില്ല

കൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ തീരുമാനമെടുക്കാൻ സാവകാശം വേണമെന്ന് ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച നടന്ന വൈദികസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. തുടർന്ന്, യോഗം തീരുമാനമാകാതെ പിരിഞ്ഞു. രണ്ടാഴ്ചക്കുശേഷം വൈദികസമിതി വീണ്ടും യോഗം ചേരും. ഭൂമി വിവാദം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ ജനുവരി നാലിന് നിശ്ചയിച്ച വൈദികസമിതി യോഗം മുടങ്ങിയിരുന്നു. തന്നെ ചിലർ തടഞ്ഞുവെച്ചെന്ന് പറഞ്ഞ് മാർ ജോർജ് ആലഞ്ചേരി യോഗത്തിനെത്താതിരുന്നതാണ് കാരണം. തുടർന്നാണ് സിനഡി​െൻറ തീരുമാനപ്രകാരം ചൊവ്വാഴ്ച വൈദികസമിതി യോഗം ചേർന്നത്. 47 അംഗങ്ങൾ പെങ്കടുത്ത യോഗത്തിൽ അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ട് അവതരിപ്പിച്ചു. സഭാനേതൃത്വത്തി​െൻറ വീഴ്ച ശരിവെക്കുന്ന റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ സഭാനിയമം അനുസരിച്ചുള്ള നടപടി വേണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. എന്നാൽ, റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ മറുപടി പറയാനും തുടർനടപടി തീരുമാനിക്കാനും രണ്ടാഴ്ച സമയം വേണമെന്നും അതുവരെ റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്നും മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. തുടർന്നാണ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ വീണ്ടും വൈദികസമിതി ചേരുമെന്ന് കർദിനാൾ യോഗത്തെ അറിയിച്ചത്. ഫെബ്രുവരി 10ന് നിശ്ചയിച്ചിരുന്ന അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗം ഇതിന് ശേഷമാകും നടക്കുക. നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് കർദിനാളും സഹായ മെത്രാന്മാരും ചേർന്ന് തയാറാക്കുന്ന സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിൽ വായിക്കാനാണ് തീരുമാനം. ഭൂമിയിടപാടിൽ മാർ ജോർജ് ആലഞ്ചേരിക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. അടുത്ത യോഗത്തിൽ തീരുമാനമായില്ലെങ്കിൽ റിപ്പോർട്ട് പരസ്യപ്പെടുത്താനാണ് ഒരു വിഭാഗം വൈദികരുടെ നീക്കം. അതേസമയം, ഭൂമിയിടപാടുകളുടെ പേരിൽ കർദിനാളിനെയും സഹായ മെത്രാന്മാരെയും വൈദികരെയും കുറ്റപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടതായി വൈദികസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച അങ്കമാലി സുബോധന പാസ്റ്ററൽ സ​െൻററിൽ ചിലർ 'സത്യദീപം' കത്തിച്ചതിനെയും യോഗം അലേങ്കാലപ്പെടുത്താൻ ശ്രമിച്ചതിനെയും സമിതി അപലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.