വിമാനത്താവള സുരക്ഷക്ക്​ കൂടുതൽ സ്​ത്രീകൾ

നെടുമ്പാശ്ശേരി-: വിവിധ വിമാനത്താവളങ്ങളിൽ സുരക്ഷ ചുമതല ഏറ്റെടുത്തിട്ടുള്ള സി.ഐ.എസ്.എഫിൽ സ്ത്രീകളുടെ അംഗബലം വർധിപ്പിക്കുന്നു. കുറ്റകൃത്യങ്ങളിൽ പിടിയിലാവുന്നവരിൽ സ്ത്രീകളുടെ എണ്ണം കൂടി വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ നടപടി. മയക്കുമരുന്ന്, സ്വർണക്കടത്ത് കേസുകളിലും വിമാനത്താവളങ്ങളിൽ പിടിയിലാവുന്ന സ്ത്രീകൾ കൂടി വരുന്നുണ്ട്. അനധികൃതമായി ആയുധം കൈവശം വെക്കുന്ന കേസുകളിലും സ്ത്രീകൾ കൂടുതലായി ഉൾപ്പെടുന്നുണ്ട്. ആർക്കോണത്തെ റീജനൽ െട്രയിനിങ്ങ് സ​െൻററിൽ കഴിഞ്ഞ ദിവസം പരിശീലനം പൂർത്തിയാക്കിയ 789 വനിത അംഗങ്ങളെയാണ് സി.ഐ.എസ്.എഫ് വിവിധ വിമാനത്താവളങ്ങളിലേക്ക് നിയോഗിക്കുന്നത്. ഏതാനും പേരെ ഡൽഹി മെേട്രായിലേക്കും നിയോഗിക്കും. വിമാനത്താവളങ്ങളിൽ സി.ഐ.എസ്.എഫ് ഇൻറലിജൻസ് വിഭാഗം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കും വനിതകളെ നിയോഗിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.