കായംകുളത്ത്​ അഞ്ച്​ റോഡുകളുടെ പുനരുദ്ധാരണത്തിന്​ ഒര​ു കോടി

കായംകുളം: കായംകുളം മണ്ഡലത്തിൽ അഞ്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. കായംകുളം കോടതി റോഡ് (20 ലക്ഷം), കായംകുളം പൊലീസ് സ്റ്റേഷൻ - ബോയ്സ് ഹൈസ്കൂൾ ജങ്ഷൻ റോഡ് (15 ലക്ഷം), എരുവ മുട്ടാണിശ്ശേരി റോഡ് (15 ലക്ഷം), ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുഴക്കൽ - തഴവ റോഡ് (25 ലക്ഷം), ടി.എം. വർഗീസ് റോഡ് (25 ലക്ഷം) എന്നിവയാണ് പുനരുദ്ധരിക്കുന്ന റോഡുകൾ. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. കെ.കെ.ആർ അനുസ്മരണം ചെങ്ങന്നൂര്‍: റൂറല്‍ ഡെവലപ്‌മ​െൻറ് ആൻഡ് കള്‍ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആലായില്‍ കെ.കെ. രാമചന്ദ്രന്‍നായര്‍ അനുസ്മരണ സമ്മേളനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. ശോഭ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് കെ.കെ. അച്യുതക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡി. വിജയകുമാര്‍, തോമസ് ഫിലിപ്, സാമുവേല്‍കുട്ടി, ആലാ വാസുദേവന്‍പിള്ള, ഷാജ്‌ലാല്‍, കെ.എന്‍. ബിന്ദുരാജന്‍, രാജപ്പന്‍ കൊച്ചുകണ്ണാട്ട് എന്നിവര്‍ സംസാരിച്ചു. വി.എസ്. ഗോപാലകൃഷ്ണന്‍ സ്വാഗതവും കെ.കെ. തങ്കപ്പക്കുറുപ്പ് നന്ദിയും പറഞ്ഞു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷ​െൻറ പരിധിയിൽ കറുകത്തറ, കാക്കാഴം ഇൗസ്റ്റ്, കാരിക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.