മാന്നാർ: മാന്നാർ പഞ്ചായത്ത് സോഷ്യൽ വെൽെഫയർ കോ-ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിെൻറ ശിലാസ്ഥാപനം സൊസൈറ്റി പ്രസിഡൻറ് കെ.ജി. രവീന്ദ്രൻ നായർ നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ കെ.ബി. ഉണ്ണികൃഷ്ണൻ, കെ.സി. സുരേഷ് കുമാർ, സോമരാജൻ, എം.ആർ. നിർമലകുമാരി, ഇന്ദിരാകുമാരി, നിഷ നായർ, സെക്രട്ടറി അനില കെ. വിജയൻ എന്നിവർ പങ്കെടുത്തു. ചിത്രം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജെൻഡര്‍ റിസോഴ്‌സ് സെൻറര്‍ ആലപ്പുഴ: ജില്ല കുടുംബശ്രീ മിഷന്‍ ജെൻറര്‍- സ്ത്രീ പദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുെടയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജെൻഡര്‍ റിസോഴ്‌സ് സെൻറര്‍ ഉദ്ഘാടനം ചെയ്തു. പുലിയൂര്‍ പഞ്ചായത്തില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്‍. സുധാമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക് അധ്യക്ഷത വഹിച്ചു. ജില്ല കുടുംബശ്രീ മിഷന്‍ കോ ഓഡിനേറ്റര്‍ സുജ ഈപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പി. വിശ്വംഭരപ്പണിക്കര്‍, എ.ഡി.എം.സി കെ.ബി. അജയകുമാര്‍, ജോണ്‍ മുളങ്കാട്ടില്‍, ടി.ടി. ഷൈലജ, കെ.കെ. രാധമ്മ ടീച്ചര്‍, ഏലിക്കുട്ടി കുര്യാക്കോസ്, ഉഷ ഉത്തമന്‍, മുംതാസ് സലാം, മോള്‍ജി ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.