നോര്‍ക്ക അറ്റസ്‌റ്റേഷന്‍ ക്യാമ്പ്

കൊച്ചി: വിദേശത്ത് ജോലി തേടുന്നവര്‍ക്കായുള്ള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ക്യാമ്പ് ഫെബ്രുവരി രണ്ടിന് രാവിലെ 10.30 മുതല്‍ ഒന്നുവരെ കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി 117.239.248.250./norka സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എസ്.എസ്.എല്‍.സി മുതലുളള എല്ലാ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും (ഇപ്രൂവ്‌മ​െൻറ്, സപ്ലി) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച്.ആര്‍.ഡി ചെയ്യാന്‍ രജിസ്‌ട്രേഷന്‍ ഫീസായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം. കുവൈത്ത്, യു.എ.ഇ എംബസികളുടെ അറ്റസ്‌റ്റേഷന് നോര്‍ക്കയില്‍ സൗകര്യമുണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിനും യു.എ.ഇ 3750, കുവൈത്ത് 1250, അപ്പോസ്റ്റില്‍ 50 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അപേക്ഷകന് പകരം ഒരേ മേല്‍വിലാസത്തിലുള്ള നോമിനിക്ക് തിരിച്ചറിയല്‍ രേഖയുമായി ഹാജരായി അറ്റസ്‌റ്റേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0484 2371810. ചന്ദ്രഗ്രഹണം കാണാൻ കുസാറ്റിൽ സൗകര്യം കൊച്ചി: ഇന്ന് നടക്കുന്ന സമ്പൂർണ ചന്ദ്രഗ്രഹണം കാണാൻ കൊച്ചിൻ സർവകലാശാലയിൽ പൊതുജനങ്ങൾക്കും സൗകര്യമൊരുക്കും. ചന്ദ്രൻ ഭൂമിയോടടുത്ത് വരുന്ന സന്ദർഭവും ജനുവരിയിലെ രണ്ടാമത്തെ പൂർണചന്ദ്രനുമാണ് ഇത്. ഈ അപൂർവ പ്രതിഭാസത്തെ സൂപ്പർ ബ്ലൂ മൂൺ എന്നാണ് വിളിക്കുന്നത്. ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. വൈകീട്ട് 6.21 മുതൽ 7.38 വരെ പൂർണഗ്രഹണം ദൃശ്യമാകും. മങ്ങിയ ചുവപ്പിലായിരിക്കും ചന്ദ്രനെ കാണാൻ കഴിയുക. കുസാറ്റിൽ ചന്ദ്രഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർ വൈകീട്ട് ആറിന് ഫിസിക്സ് ഡിപ്പാർട്മ​െൻറിൽ എത്തണമെന്ന് വകുപ്പ് മേധാവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.