ഗതാഗത പരിഷ്കാരം: കലക്ടർ നഗരം സന്ദർശിച്ചു; ചർച്ച മൂന്നിന്

ആലുവ: വൺവേ സംവിധാനം വിവാദമായതിനെത്തുടർന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല നഗരത്തിൽ സന്ദർശനം നടത്തി. നഗരത്തിലെ ഗതാഗത പരിഷ്കാരത്തിനെതിരെ വ്യാപാരികൾ നൽകിയ പരാതിയെത്തുടർന്നാണ് സന്ദർശനം. സാഹചര്യം മനസ്സിലാക്കാൻ പരാതിക്കാരെപോലും അറിയിക്കാതെയായിരുന്നു ചൊവ്വാഴ്ച രാവിലെ സന്ദർശനം. രാവിലെ പത്തോടെയാണ് കലക്ടർ ആലുവയിലെത്തി ആദ്യം സ്വന്തം നിലയിൽ സന്ദർശനം നടത്തിയത്. പിന്നീട് ട്രാഫിക് എസ്.ഐ മുഹമ്മദ് കബീറിനെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിദ്ദീഖിനെയും വിളിച്ചുവരുത്തി ഇവരെയും വാഹനത്തിൽ കയറ്റി രണ്ടുവട്ടംകൂടി കലക്ടർ നഗരം ചുറ്റി. ഫെബ്രുവരി മൂന്നിന് വൈകീട്ട് നാലിന് പരാതിക്കാരുമായി അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. ഗതാഗത പരിഷ്കാരം പൂർണമായി ഉപേക്ഷിക്കണമെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. പിന്നീട് കാറുകൾക്ക് നിയന്ത്രണം ഒഴിവാക്കണമെന്ന ആവശ്യമാക്കി ചുരുക്കി. വൈദ്യുതി മുടങ്ങും ആലുവ: ടൗൺ സെക്ഷനിലെ പള്ളിക്കുന്ന്, എസ്.എൻ പുരം, പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.