ഒരു ഗ്രാമം ഒഴുകിയെത്തി, ചൂർണിക്കര ഫെസ്‌റ്റ് ചരിത്രമായി

ആലുവ: 16 വർഷം തരിശായിരുന്ന ചൂർണിക്കര പഞ്ചായത്തിലെ ചവർപാടം പഞ്ചായത്തി‍​െൻറയും കൃഷിഭവ‍​െൻറയും സംയുക്താഭിമുഖ്യത്തിൽ അടയാളം പുരുഷ സ്വയംസഹായ സംഘം പ്രവർത്തകരുടെ അധ്വാനത്തിൽ കതിരണിഞ്ഞപ്പോൾ നാടി‍​െൻറ ആവേശം അലതല്ലി. 26, 27, 28 തീയതികളിൽ നടന്ന വൈവിധ്യമാർന്ന പരിപാടികളിലൂടെ ചൂർണിക്കര ഫെസ്‌റ്റ് എന്ന പേരിൽ നാട് ഈ വിജയം ആഘോഷിച്ചു. ഒരു ഗ്രാമം മുഴുവൻ ഒഴുകിയെത്തി ഫെസ്‌റ്റ് വിജയമാക്കി. ചൂർണിക്കര പഞ്ചായത്തിലെ 17 ചെറുപ്പക്കാർ ചേർന്ന് രൂപം നൽകിയ അടയാളം പുരുഷ സ്വയംസഹായ സംഘം 'എ​െൻറ നാട് ഞാൻ സംരക്ഷിക്കും' എന്ന തലക്കെട്ടിൽ നടത്തിയ കാമ്പയി​െൻറ ഭാഗമാണ് കൃഷിയും പ്ലാസ്‌റ്റിക്വിരുദ്ധ പ്രകൃതി സൗഹൃദ ഇടപെടലുകളും. വൈവിധ്യവും ആസൂത്രിതവും ശാസ്ത്രീയവുമായ നീക്കങ്ങളാണ് പദ്ധതിയെ വിജയിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴിന് ചവർപാടത്തുനിന്ന് ആരംഭിച്ച സാഹോദര്യ സന്ദേശം വിളംബരം ചെയ്ത മോണിങ് വാക് സ്വാമി ശിവ സ്വരൂപാനന്ദ, അബ്്ദുസ്സലാം മൗലവി ഓണമ്പിള്ളി, ഫാ. ജേക്കബ് മഞ്ഞളി, എം.പി. ഫൈസൽ അസ്ഹരി എന്നിവർ ചേർന്ന് വർണബലൂണുകൾ പറത്തി ഉദ്ഘാടനം ചെയ്തു. 27ന് വൈകീട്ട് ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയ സാമൂഹിക വിമർശന ഒറ്റയാൾ നാടകം അരങ്ങേറി. 28ന് രാവിലെ ഏഴിന് േക്രാസ് കൺട്രി മത്സരത്തോടെ ആരംഭിച്ച പരിപാടികൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അൻവർ സാദത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഇൻസ്‌റ്റലേഷൻ, എക്സിബിഷൻ, പച്ചക്കറിത്തൈ വിൽപന എന്നിവ സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. അലിയാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാൽ, വെൽഫെയർ പാർട്ടി ചൂർണിക്കര പ്രസിഡൻറ് എം.എ. അൻവർ എന്നിവർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് അഞ്ചിന് ആരംഭിച്ച സമാപന സമ്മേളനം ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ആലുവ ഏരിയ പ്രസിഡൻറ് ടി.കെ. അബ്‌ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി. ആസിഫ് അബ്‌ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ സംസാരിച്ചു. മുഹമ്മദ് ഷമീർ സ്വാഗതവും ടി.ബി. റിൻഷാദ് നന്ദിയും പറഞ്ഞു. ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീനാ അലി, ബ്ലോക്ക് അംഗങ്ങളായ സി.കെ. ജലീൽ, സി.പി. നൗഷാദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.എ. അമീർ അഫ്സൽ, അലിയാർ, രമണൻ ചെലാക്കുന്ന്, അഷ്റഫ്, വാർഡ് അംഗങ്ങളായ മനോജ് പട്ടാട്, പി.കെ. യൂസഫ്, രാജി സന്തോഷ് തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.