സി.പി.​െഎ ജില്ല സമ്മേളനത്തിന്​ നാളെ തുടക്കം; പ്രതിനിധി സ​േമ്മളനം മൂന്ന്​, നാല്​ തീയതികളിൽ

കൊച്ചി: അഞ്ചുദിവസം നീളുന്ന സി.പി.െഎ ജില്ല സമ്മേളനത്തിന് സാംസ്കാരികോത്സവത്തോടെ ബുധനാഴ്ച തൃപ്പൂണിത്തുറയിൽ തുടക്കമാകും. വ്യാഴാഴ്ച നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമം വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല സെക്രട്ടറി പി. രാജു വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന്, നാല് തീയതികളിൽ അഭിഷേകം കൺവെൻഷൻ സ​െൻററിലാണ് പ്രതിനിധി സമ്മേളനം. 397 പ്രതിനിധികളും 40 പകരം പ്രതിനിധികളും ക്ഷണിക്കപ്പെട്ടവരും ഉൾപ്പെടെ 475 പേർ പെങ്കടുക്കും. മൂന്നിന് രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 51 അംഗ ജില്ല കൗൺസിലിനെയാണ് സമ്മേളനത്തിൽ തെരഞ്ഞെടുക്കുന്നത്. പതാക, ബാനർ, കൊടിമര, ദീപശിഖ ജാഥകൾ വ്യാഴാഴ്ച രാവിലെ യഥാക്രമം പെരുമ്പാവൂർ പുല്ലുവഴി, പറവൂർ പാലിയം, മട്ടാഞ്ചേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽനിന്ന് പുറപ്പെടും. വൈകീട്ട് തൃപ്പൂണിത്തുറ മാണിക്കനാംപറമ്പ് ഗ്രൗണ്ടിൽ എത്തുന്നതോടെ സമ്മേളനത്തിന് കൊടി ഉയരും. രണ്ടിന് വൈകീട്ട് മൂന്നിന് ചുവപ്പുസേന പരേഡും ബഹുജന റാലിയും നടക്കും. പരിശീലനം ലഭിച്ച 5000 വളൻറിയർമാരാണ് പരേഡിൽ അണിനിരക്കുന്നത്. മാണിക്കനാംപറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലായം കൂത്തമ്പലത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരികോത്സവം നടൻ ജയറാം ഉദ്ഘാടനം ചെയ്യും. പ്രഫ. എം. ലീലാവതിയെ ആദരിക്കും. ആലേങ്കാട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും. രണ്ടാം ദിവസം വൈകീട്ട് 5.15നാണ് ഫാഷിസ്റ്റ് വിരുദ്ധ സംഗമം. യോഗത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, സംവിധായകൻ വിനയൻ എന്നിവരും സംസാരിക്കും. മൂന്നാം ദിവസം േഷാർട്ട് ഫിലിം ഫെസ്റ്റിവൽ ജോൺ പോൾ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച സാഹിത്യ സമ്മേളനം മുൻ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. വയലാർ ശരത്ചന്ദ്രവർമ പെങ്കടുക്കും. ജസ്റ്റിസ് സി.എസ്. രാജനെ ആദരിക്കും. സമാപന ദിവസം വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. എം.കെ. അർജുനൻ മാസ്റ്ററെ ആദരിക്കും. ജില്ലയിൽ സി.പി.എമ്മുമായി സി.പി.െഎ നല്ല ബന്ധത്തിലാണെന്നും പി. രാജു പറഞ്ഞു. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും ഒന്നിക്കണമെന്നാണ് പാർട്ടി നിലപാട്. ഇടതുമുന്നണിയിലേക്ക് കെ.എം. മാണി വരുന്നതിനോട് സി.പി.െഎക്ക് യോജിപ്പില്ല. മാണിയെക്കുറിച്ചുള്ള ആരോപണങ്ങൾ നിലനിൽക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ.എൻ. സുഗതൻ, ജനറൽ കൺവീനർ പി.വി. ചന്ദ്രബോസ്, ട്രഷറർ ടി. രഘുവരൻ, ടി.സി. സഞ്ജിത്ത് എന്നിവരും വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.