'മെഡിക്കൽ കമീഷൻ ബിൽ: കുറവുകൾ പരിഹരിക്കണം'

കൊച്ചി: കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ദേശീയ മെഡിക്കൽ കമീഷൻ കരട് ബില്ലിലെ കുറവുകൾ പരിഹരിക്കണമെന്ന് അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ െപ്രാവൈഡേഴ്സ് ഇന്ത്യ (എ.എച്ച്.പി.െഎ) ആവശ്യപ്പെട്ടു. ബില്ലിൽ ദേശീയ മെഡിക്കൽ കമീഷനിലേക്ക് (എൻ.എം.സി) മെഡിക്കൽ രംഗത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ 20 ശതമാനം മാത്രമാണ്. ഇത് അപര്യാപ്തവും ജനാധിപത്യരീതികളെ അട്ടിമറിക്കുന്നതുമാണെന്ന് ഭാരവാഹികളായ ഡോ. ഗിരിധർ ഗ്യാനിയും പ്രസിഡൻറ് ഡോ. അലക്സാണ്ടർ തോമസും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തി​െൻറ അടിസ്ഥാനതത്ത്വങ്ങൾ തെളിവുകളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവക്ക് പരമ്പരാഗത വൈദ്യശാഖകളുമായി (ആയുഷ്) സാമ്യമില്ല. ഈ വൈദ്യശാഖകൾ ബ്രിജ് കോഴ്സ് വഴി കൂട്ടിക്കലർത്തുന്നത് രോഗിയുടെ സുരക്ഷ തകർക്കാനും വ്യാജചികിത്സയെ േപ്രാത്സാഹിപ്പിക്കാനും ഇടവരുത്തുമെന്നും അവർ ചൂണ്ടിക്കാട്ടി. കെ.പി.എസ്.ടി.എ ഭവൻ ഉദ്ഘാടനം ഇന്ന് കൊച്ചി: നവീകരിച്ച കെ.പി.എസ്.ടി.എ സംസ്ഥാന സെൻട്രൽ ഓഫിസി​െൻറ ഉദ്ഘാടനവും 60ാം വാർഷികാഘോഷവും ചൊവ്വാഴ്ച മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ നിർവഹിക്കും. രാവിലെ 10.30ന് എറണാകുളം സൗത്തിലെ ഓഫിസ് അങ്കണത്തിലാണ് ചടങ്ങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.