പെൻഷൻ പ്രായപരിധി 60 വയസ്സാക്കണം ^സെറ്റോ

പെൻഷൻ പ്രായപരിധി 60 വയസ്സാക്കണം -സെറ്റോ ആലപ്പുഴ: സംസ്ഥാന സിവിൽ സർവിസിൽ തുടരുന്ന വ്യത്യസ്ത പെൻഷൻ പ്രായപരിധി ഏകീകരിച്ച് 60 വയസ്സാക്കണമെന്ന് സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ) ചെയർമാൻ എൻ. രവികുമാർ. സെറ്റോ ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ പി.എം. സുനിൽ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ജോൺ ബോസ്കോ, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ്, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.ആർ. പ്രകാശൻ, കെ.എം.സി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ, എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡൻറ് അജു പി. ബഞ്ചമിൻ, ഓഡിറ്റ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സാബു, കെ.പി.ഇ.ഒ ജില്ല പ്രസിഡൻറ് സാജു പത്രോസ്, കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്ഥലംമാറ്റ അഴിമതി വിജിലൻസ് അന്വേഷിക്കണം -എൻ.ജി.ഒ അസോസിയേഷൻ ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫിസിൽ കഴിഞ്ഞ 19 മാസത്തിനുള്ളിൽ നടന്ന സ്ഥലം മാറ്റത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല മെഡിക്കൽ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1961 സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുക, പൊതുജനാരോഗ്യ ഡയറക്ടറേറ്റ് രൂപവത്കരിക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുക, മുടങ്ങിക്കിടക്കുന്ന ഉദ്യോഗ കയറ്റം അടിയന്തരമായി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് പി.ആർ. പ്രകാശൻ, പി.എം. സുനിൽ, ടി.ഡി. രാജൻ, എൻ.എസ്. സന്തോഷ്, ബി. വിജയകുമാർ, ഇല്ലത്ത് ശ്രീകുമാർ, പി. വേണു, എസ്. ഷിബു, രാജശേഖരൻ, കെ. ഭരതൻ, ആർ. സുരേഷ്, പി.എം. ഷാജഹാൻ, ബി. ചന്ദ്രൻ, സെലസ്റ്റിൻ സേവ്യർ, അഞ്ജു ജഗദീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.