ആലപ്പുഴ റെയിൽവേ സ്​റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാർച്ച് നടത്തി

ആലപ്പുഴ: കേന്ദ്ര സർക്കാറി​െൻറ റെയിൽവേ വിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. രണ്ടര ലക്ഷത്തോളം വരുന്ന ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താതെ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള തീരുമാനം ജോലിക്കായി അവസരം കാത്തുനിൽക്കുന്നവരെ വഞ്ചിക്കുന്നതാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ആലപ്പുഴ സക്കറിയ ബസാറിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. യോഗം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി മനു സി. പുളിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എം. അനസ് അലി അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റംഗം എ. ഷാനവാസ്, ട്രഷറർ ആർ. രാഹുൽ, ജില്ല സെക്രേട്ടറിയറ്റംഗം ഉദേഷ് യു. കൈമൾ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു ആലപ്പുഴ: ഫെബ്രുവരി 25ന് ആലപ്പുഴയിൽ നടക്കുന്ന യുവജനതാദൾ (എസ്) സംസ്ഥാന കൺവെൻഷന് 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരണ യോഗം ജനതാദൾ (എസ്) സെക്രട്ടറി ജനറൽ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. യുവജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻറ് ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. കെ.എസ്. പ്രദീപ്കുമാർ, ജോസഫ് പാട്രിക്ക്, പി.കെ. അനീഷ്, അരുൺരാജൻ, അനീഷ് പാൽക്കോ എന്നിവർ സംസാരിച്ചു. ജെറ്റിൻ സ്വാഗതവും സമ്പത്ത് നന്ദിയും പറഞ്ഞു. ജനതാദൾ (എസ്) ആലപ്പുഴ ജില്ല പ്രസിഡൻറ് കെ.എസ്. പ്രദീപ്കുമാറാണ് സമിതി ചെയർമാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.