28 ആഴ്​ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി

മുംബൈ: 20 ആഴ്ച കഴിഞ്ഞാൽ വൈകല്യമുണ്ടെന്ന് കണ്ടെത്തിയാലും നിയമപ്രകാരം ഭ്രൂണം നശിപ്പിക്കാൻ പാടില്ലെന്നിരിക്കെ 28 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ യുവതിക്ക് ബോംബെ ഹൈകോടതി അനുമതി. ഭ്രൂണത്തി​െൻറ കടുത്ത വൈകല്യങ്ങളും യുവതിയുടെ മനോവിഷമവും കണക്കിലെടുത്താണ് ജസ്റ്റിസുമാരായ ആർ.എം. ബോർദെ, രാജേഷ് കേത്കർ എന്നിവരടങ്ങിയ ബെഞ്ച് ഇതിന് അനുമതി നൽകിയത്. കുട്ടി ജനിച്ചാൽ ജീവൻ അപകടത്തിലാക്കുന്ന വൈകല്യങ്ങളുമായി പോരടിക്കേണ്ടി വരുമെന്നതിനാൽ ഗർഭം തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് വ്യാഖ്യാനിച്ചാണ് കോടതിയുടെ നടപടി. ഗർഭം അലസിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ െവെകല്യമുള്ള കുട്ടിയായിരിക്കും ജനിക്കുകയെന്നും യുവതി കടുത്ത മാനസിക വ്യഥയിലാകുമെന്നും അത് അവരുടെ ജീവിക്കാനുള്ള ഭരണഘടന അവകാശത്തെ ഹനിക്കുന്നതാണെന്നുമുള്ള ഹരജിക്കാരിയുടെ അഭിഭാഷക മീനാസ് കകാലിയയുടെ വാദവും കോടതി പരിഗണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.