യുവതിയും സംഘവും ചേർന്ന്​ യുവാവിനെ കബളിപ്പിച്ച്​ കാറുമായി കടന്നു

മട്ടാഞ്ചേരി: വഴിയരികിൽവെച്ച് പരിചയപ്പെട്ട യുവതിയും സംഘവും ചേർന്ന് യുവാവിനെ കബളിപ്പിച്ച് കാറുമായി കടന്നു. തേവരയിലെ ഫ്ലാറ്റിൽ താമസിക്കുന്ന അഭിജിത്ത് എന്ന യുവാവാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം പുലർച്ചക്ക് തേവരയിലെ സത്യസായി ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന അഭിജിത്ത് തേവരയിൽ ബസ് സ്റ്റോപ്പിൽ നിന്ന യുവതിയുമായി പരിചയത്തിലായി. ഇവരെ കാറിൽ കയറ്റുകയും ചെയ്തു. ഇതിനിെട പറവൂർ സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ മറ്റൊരു യുവതിയും കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കളും യുവതിയുടെ ശിപാർശയിൽ കാറിൽ കയറി. തുടർന്ന് ഇവർ ആറുപേരും ചേർത്തല ഭാഗത്ത് ചുറ്റിക്കറങ്ങി. വൈകീട്ട് ചെല്ലാനത്ത് എത്തിയപ്പോൾ സിഗററ്റ് വലിക്കാൻ അഭിജിത്ത് കാറിൽനിന്ന് പുറത്തിറങ്ങി. ഇൗ തക്കം നോക്കി അഞ്ചുപേരും കാറുമായി കടക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും കാറിനകത്തായിരുന്നു. തുടർന്ന് കണ്ണമാലി പൊലീസിൽ പരാതി നൽകി. കണ്ണൂർ സ്വദേശിയായ അഭിജിത്ത് 12 വർഷമായി തേവരയിലെ ഫ്ലാറ്റിൽ താമസിച്ചുവരുകയായിരുന്നു. തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യയുവതിയെ തിരക്കി പൊലീസ് പറവൂരിൽ ചെന്നെങ്കിലും ഇവർ ഇവിടെ വാടകക്ക് താമസിച്ചിട്ട് രണ്ടുദിവസം മാത്രേമ ആയിട്ടുള്ളൂവെന്നാണ് െപാലീസിന് ലഭിച്ച വിവരം. യുവതി ഉൾപ്പെടെയുള്ളവർ മാഫിയ സംഘത്തി​െൻറ കണ്ണികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി മട്ടാഞ്ചേരി സി.െഎ ഡി.ആർ. സന്തോഷ്കുമാറി​െൻറ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.