ടിപ്പർ ലോറി ടൂറിസ്​റ്റ്​ ബസിൽ ഇടിച്ചു

മരട്: അമിത വേഗത്തിൽ പാഞ്ഞ ടിപ്പർ ലോറി ടൂറിസ്റ്റ് ബസി​െൻറ പിന്നിൽ ഇടിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.45ന് ദേശീയപാതയിൽ തൈക്കൂടം പാലത്തിന് സമീപമാണ് സംഭവം. വൈറ്റില ഭാഗത്തുനിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് ലോഡ് കയറ്റിപ്പോയ ലോറിയാണ് വിദേശ ടൂറിസ്റ്റുകളുമായി പോയ ബസി​െൻറ പിന്നിലിടിച്ചത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു. അപകടത്തെത്തുടർന്ന് ചെറിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വാഹനങ്ങൾ വശങ്ങളിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. photo: es1 Apakadam caption: ദേശീയപാതയിൽ ലോറി ബസി​െൻറ പിന്നിലിടിച്ചനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.