പഞ്ചായത്ത്​ ഒാഫിസിലേക്ക്​ മാർച്ച്​ നടത്തി

നെട്ടൂർ: പനങ്ങാട് സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കുക, ലബോറട്ടറി തുറന്നുപ്രവർത്തിപ്പിക്കുക, കുമ്പളം -തേവര കടത്ത് പ്രശ്നം പരിഹരിക്കുക, ചേപ്പനം ബണ്ട് പാലം ഉയരം കൂട്ടി നിർമിച്ച് മെട്രോ ബോട്ട് സർവിസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ കുമ്പളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. എൻ.എം സ്റ്റോഴ്സ് കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. പി.കെ. തമ്പി അധ്യക്ഷത വഹിച്ചു. കുമ്പളം രാജപ്പൻ, പി.കെ. വിശ്വംഭരൻ, എ.കെ. സജീവൻ, വി.ഒ. ജോണി, ആൽവിൻ സേവ്യർ, എ.ആർ. പ്രസാദ്, ടി.പി. പ്രവീൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.