സി.പി.എം ജില്ല സമ്മേളനം: സെമിനാർ ഇന്ന്​ തുടങ്ങും

കായംകുളം: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി വ്യാഴാഴ്ച ചെട്ടികുളങ്ങര ക്ഷേത്രം ജങ്ഷനിൽ 'തിരുത്തി എഴുതപ്പെടുന്ന ചരിത്രം' വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ആറിന് പുല്ലുകുളങ്ങരയിൽ 'വർത്തമാനകാല ഇന്ത്യ -യുവാക്കളും വിദ്യാർഥികളും' വിഷയത്തിലെ സെമിനാർ എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഏഴിന് കരീലക്കുളങ്ങരയിൽ 'പിണറായി വിജയൻ ഗവൺമ​െൻറ് -കേരളത്തി​െൻറ വികസന മുന്നേറ്റം -ആലപ്പുഴയുടെ പങ്ക്' വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എട്ടിന് ദേവികുളങ്ങരയിൽ 'നവോത്ഥാന മൂല്യങ്ങളും വർത്തമാനകാല കേരളീയ സമൂഹവും' വിഷയത്തിലുള്ള സെമിനാർ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് ഐക്യ ജങ്ഷനിൽ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിലെ സെമിനാർ ടി.കെ. ഹംസയും 13ന് നഗരത്തിൽ 'മതേതരത്വം' വിഷയത്തിലുള്ള സെമിനാർ എ. വിജയരാഘവനും ഉദ്ഘാടനം ചെയ്യും. ജില്ല സമ്മേളനം ഇന്ന് ആലപ്പുഴ: സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ (എസ്.എഫ്.എസ്.എ) ജില്ല സമ്മേളനം വ്യാഴാഴ്ച ആലപ്പുഴ ചടയംമുറിഹാളില്‍ നടക്കും. രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ജോയൻറ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സൻ ആര്‍. ഉഷ ഉദ്ഘാടനം ചെയ്യും. വയലാർ കൃഷ്ണൻകുട്ടി അനുസ്മരണം ആറിന് ആലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സംഘടിപ്പിക്കുന്ന വയലാർ കൃഷ്ണൻകുട്ടി അനുസ്മരണവും കേരള സംഗീത നാടക അക്കാദമിയുടെ നാടകാവതരണവും ആറിന് നടക്കും. വൈകീട്ട് അഞ്ചിന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സ്മാരക സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.