വ്യവസായ സംരംഭകത്വ പരിശീലനത്തിന്​ അപേക്ഷിക്കാം

ആലപ്പുഴ: ജില്ലയിൽ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് മേഖലയിൽ വ്യവസായ സംരംഭം ആരംഭിക്കാൻ യുവതീയുവാക്കൾക്ക് അവസരം. ജില്ല വ്യവസായ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ 20 ദിവസത്തെ സംരംഭകത്വ പരിശീലനവും അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് പരിശീലനവും നൽകും. 18നും 45നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യർക്ക് അപേക്ഷിക്കാം. 25 പേർക്കാണ് പരിശീലനം. 50 ശതമാനം പട്ടികജാതി/പട്ടികവർഗ/വനിത സംരംഭകർക്കായി നീക്കിെവച്ചിരിക്കുന്നു. തയ്യൽ ജോലി അറിയാവുന്നവർക്ക് മുൻഗണന. വെള്ളക്കിണറിലുള്ള ജില്ല വ്യവസായ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യുകയോ, ജനറൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം, വെള്ളക്കിണർ, ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ ചെയ്യണം. അപേക്ഷ ഇൗ മാസം 25നകം ഓഫിസിൽ ലഭിക്കണം. ഫോൺ: 0477 2251272. േപ്രാഗ്രാം എക്സിക്യൂട്ടിവ്; എം.ബി.എക്കാർക്ക് അവസരം ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പി​െൻറയും ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറയും സംയുക്ത സംരംഭമായ അസാപ് (അഡിഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാം) േപ്രാഗ്രാം എക്സിക്യൂട്ടിവ് തസ്തികയിലേക്ക് എം.ബി.എക്കാരെ തെരഞ്ഞെടുക്കുന്നു. ജില്ലയിലെ വിവിധ അസാപ് ഓഫിസുകളിലായിരിക്കും നിയമനം. ഒരുവർഷത്തെ ഇേൻറൺഷിപ് േപ്രാഗ്രാമിലേക്ക് 60 ശതമാനം മാർക്കോടുകൂടി മൂന്ന് വർഷത്തിനുള്ളിൽ എം.ബി.എ പഠിച്ച ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഏഴിന് ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന അസാപ് ഓഫിസിൽ മാർക്ക് ലിസ്റ്റി​െൻറ അസ്സൽ രേഖകളും പകർപ്പും ബയോഡാറ്റയുടെ രണ്ട് കോപ്പികളും സഹിതം അഭിമുഖത്തിന് എത്തണം. 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഫോൺ: 8590680297. ജില്ലതല ഉൗർജോത്സവം ഒമ്പതിന് ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പി​െൻറ സഹകരണത്തോടെ എനർജി മാനേജ്മ​െൻറ് സ​െൻറർ കേരള സംഘടിപ്പിക്കുന്ന ജില്ലതല ഉൗർജോത്സവം ഒമ്പതിന് രാവിലെ 9.30 മുതൽ ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.