ഗിറ്റാറിസ്​റ്റ്​ എമിൽ ​െഎസക്​ അന്തരിച്ചു

കൊച്ചി: പ്രമുഖ . 70 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയ സെമിത്തേരിയിൽ. മൃതദേഹം രാവിലെ എസ്.ആർ.എം റോഡിലെ തറവാടായ 'ഇ കോട്ടേജിൽ' പൊതുദർശനത്തിനു െവക്കും. വയലിനിസ്റ്റായിരുന്ന ജോ ഐസക്കി​െൻറയും ഗായിക എമിൽഡയുെടയും മൂത്ത മകനായി ജനിച്ച എമിൽ എറണാകുളം എസ്.ആർ.എം റോഡിലെ വസതിയിലായിരുന്നു താമസം. പിന്നീട് വർഷങ്ങളോളം കൊൽക്കത്തയിൽ കുടുംബസമേതം താമസമാക്കി. പിതാവും കൂട്ടുകാരനും ചേർന്ന് വീടി​െൻറ പൂമുഖത്ത് സ്ഥിരമായി നടത്തിയിരുന്ന വയലിൻ വാദനമാണ് സംഗീതരംഗത്തേക്ക് ഇളയ സഹോദരൻ റെക്സിനൊപ്പം എമിലിനെയും ആകർഷിച്ചത്. പിന്നീട് ഗിറ്റാറിലേക്ക് കളം മാറ്റിയ എമിൽ സ​െൻറ് ആൽബർട്സ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ യേശുദാസി​െൻറ ഗാനമേള ട്രൂപ്പിൽ അംഗമായി. യേശുദാസുമൊത്ത് അനേകം ഗാനമേളകളിൽ പെങ്കടുത്തു. ബാബുരാജ്, ചിദംബരനാഥ്, ദേവരാജൻ തുടങ്ങിയ പ്രമുഖർക്കൊപ്പവും ജോലി ചെയ്തു. 1965 ൽ വെസ്േറ്റൺ പോപ്പ് ഗ്രൂപ്, ഫ്ലെമംഗോയുടെ ലീഡ് ഗിറ്റാറിസ്റ്റായി. 1967ൽ കൊച്ചിൻ ആട്സ് ക്ലബുമായി (സി.എ.സി) ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചു. 1968ൽ സ്വന്തമായി രൂപം നൽകിയ പാശ്ചാത്യ സംഗീത ബാൻഡായ 'എലീറ്റ് എയ്സസി'ലൂടെയാണ് പ്രശസ്തനായത്. ദേവാലയ സംഗീത ശാഖകളിലും സജീവമായിരുന്നു. 1970 മുതൽ മൂന്ന് വർഷം കലാഭവൻ നടത്തിയ മ്യൂസിക് നൈറ്റിൽ അറുപതോളം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഒാർക്കസ്ട്ര സംവിധാനം ചെയ്ത് എമിൽ ചരിത്രം സൃഷ്ടിച്ചു. ജാനി ഉതുപ്പുമായുള്ള വിവാഹേശഷം ഉഷ ഉതുപ്പ് കൊച്ചിയുമായി ബന്ധം സ്ഥാപിച്ചത് എമിലിനും വഴിത്തിരിവായി. 1973ൽ കോട്ടയത്ത് ഫൈൻ ആർട്സ് സൊസൈറ്റിയുടെ പരിപാടിക്കെത്തിയ ഉഷ എലീറ്റ് എയ്സസിലെ അംഗങ്ങെള കൂടെ ചേർത്തു. ഉഷയുടെ ശിപാർശയിൽ എമിൽ കൊൽക്കത്തയിലെ ട്രിങ്കാസ് ഹോട്ടലിലും മുംബൈയിലെ ഷെറാട്ടൺ ഹോട്ടലിലും ഗിറ്റാറിസ്റ്റായി. ഉഷ ഉതുപ്പി​െൻറ പല സംഗീത ആൽബങ്ങളിലും എമിലി​െൻറ സംഗീതമുണ്ട്. ഉഷ ഉതുപ്പി​െൻറ സൗണ്ട് എന്ന ട്രൂപ്പിനൊപ്പമായിരുന്നു ഏറെ കാലം. 1982 മുതൽ ഉഷ കൊൽക്കത്തയിൽ സ്ഥാപിച്ച സ്റ്റുഡിയോ വൈേബ്രഷൻസിലെ ചീഫ് സൗണ്ട് റെക്കോഡിസ്റ്റായി. പക്ഷാഘാതത്തെ തുടർന്ന് 2009 മുതൽ സംഗീതപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സഹോദരങ്ങളായ റെക്സ്, യൂജിൻ, ആൻറണി, എഫ്രി, എൽഡ്രിഡ്ജ് തുടങ്ങിയവരും സംഗീതരംഗത്ത് പ്രശസ്തരാണ്. ഭാര്യ: ഹെലൻ. മക്കളായ നീലും ജൊഹാനും വിദേശത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.