തിരുവുത്സവം കൊടിയിറങ്ങി

കൊച്ചി:- കലൂർ ശ്രീ പാവക്കുളം മഹാദേവക്ഷേത്രത്തിൽ 10 ദിവസമായി നടന്ന തിരുവുത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് കൊടിയിറക്കി. ക്ഷേത്രക്കുളത്തിൽ തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പറപ്പൂക്കര ഹരി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നടന്ന ആറാട്ട് നടന്നപ്പോൾ ശുഭസൂചകമായി പരുന്തുകൾ വട്ടമിട്ട് പറന്നു. ആറാട്ടുസദ്യ നടന്നു. ചടങ്ങുകൾക്ക് പ്രസിഡൻറ് കെ.എ.എസ്. പണിക്കർ, ക്ഷേത്രസമിതി സെക്രട്ടറി കെ.പി. മാധവൻകുട്ടി, കെ.ഐ. വിശ്വനാഥൻ, ക്ഷേത്രം പ്രദാരി ശ്രീനിവാസപ്രഭു, പി.എൻ. ബാലകൃഷ്ണ കമ്മത്ത്, എം. ശ്രീകുമാർ, കെ.എസ്. സുരേന്ദ്രൻ, കെ.ജി. നന്ദകുമാർ, പി.ഡി. സോമകുമാർ എന്നിവർ നേതൃത്വം നൽകി. വൈദ്യുതി മുടക്കം തോപ്പുംപടി: വൈദ്യുതി സെക്ഷൻ പരിധിയിൽ പോളക്കണ്ടം മാർക്കറ്റ്, ആറുമുറി, എ.ടി. ജോസഫ് റോഡ്, രാമേശ്വരം ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ െവെദ്യുതി മുടങ്ങും. കുമ്പളങ്ങി: സെക്ഷനിലെ വള്ളംപറമ്പ്, പടന്നക്കരി, ആഞ്ഞിലിത്തറ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഉപഭോക്താക്കൾക്ക് രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ െവെദ്യുതി മുടങ്ങും. കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ പാർക്ക് അവന്യൂ റോഡ്, ഗവ.ആശുപത്രി പരിസരം, ബോട്ട്െജട്ടി എന്നിവിടങ്ങളിൽ മെേട്രാ റെയിൽ ജോലികളുമായി ബന്ധപ്പെട്ട് രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ െവെദ്യുതി മുടങ്ങും. മരട്: സെക്ഷനിൽ തട്ടേക്കാട്, മനക്കൽചിറ, കോറൽ ഒളിമ്പിക്സ് എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ വെദ്യുതിമുടങ്ങും. വൈറ്റില: സെക്ഷൻ പരിധിയിയിൽ ചമ്പക്കര പാലത്തി​െൻറ സമീപഭാഗങ്ങളിൽ മെേട്രാ റെയിൽ ജോലികളുമായി ബന്ധപ്പെട്ട് രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ച് വരെ െവെദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.