ലഹരിവിരുദ്ധ കാമ്പയിൻ

ആലങ്ങാട്: പഞ്ചായത്തിലെ ഇരവിപുരം അഞ്ചാം വാർഡിൽ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിച്ചു. കുടുംബശ്രീ ബാലസഭയിലെ കുട്ടികൾ തയാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കർഷകരായ കൃഷ്ണൻ ഏഴുമുളയിൽ, കെ.എസ്. സീതാറാം എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗം, പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർ എസ്.എ. സനൽ കുമാർ ക്ലാസ് നയിച്ചു. ബ്ലോക്ക് അംഗം ശ്രീകല മധു, പഞ്ചായത്ത് അംഗങ്ങളായ എൽസ ജേക്കബ്, ഗീത തങ്കപ്പൻ, കെ.കെ. തമ്പി, കെ.ആർ. ഉണ്ണികൃഷ്ണൻ പോറ്റി, ആർ.കെ. നായർ, പി.ഐ. ഡേവിസ്, ലിസ പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.