വീട്ടമ്മയെ അപമാനിക്കാൻ ശ്രമം: രണ്ടുപേർ റിമാൻഡിൽ

പറവൂർ : വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടു പ്രതികൾ റിമാൻഡിൽ. തോന്ന്യകാവ് രശ്മി വിഹാറിൽ രഞ്ജിത്ത് (40) പൊട്ടൻ തെരുവ് ചുടുകാട് പറമ്പിൽ രാമചന്ദ്രൻ (53) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം നന്ത്യാട്ടുകുന്നത്താണ് സംഭവം. വീട്ടമ്മയും മകളും തനിച്ച് താമസിക്കുന്ന വീട്ടുവളപ്പിൽ കയറി ഒരു കാര്യം പറയാനുണ്ടെന്ന് രാമചന്ദ്രൻ പറഞ്ഞു. അടുത്തുനിന്ന മകളെ മാറ്റിനിർത്താനും ആവശ്യപ്പെട്ടു. കുട്ടി മാറിയതോടെ മോശമായി സംസാരിക്കാൻ തുടങ്ങിയതോടെ വീട്ടമ്മ പേടിച്ച് വീട്ടിലേക്ക് കയറി. രാമചന്ദ്രൻ വീട്ടമ്മയുടെ പിറകെ വന്ന് വീട്ടിൽ കയറി. മുറിക്ക് അകത്തു കയറിയ ഉടനെ വീട്ടമ്മ വാതിൽ പുറത്തുനിന്ന് അടച്ച് സമീപവാസികളെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ രഞ്ജിത്ത് പറഞ്ഞതനുസരിച്ചാണ് ചെന്നതെന്ന് രാമചന്ദ്രൻ പൊലീസിനോട് പറഞ്ഞു. പിന്നീട് രഞ്ജിത്തിനെ പിടികൂടുകയായിരുന്നു. സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വീട്ടമ്മയിൽനിന്നും കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാത്തത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വീട്ടമ്മ നേരേത്ത പറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.