കുടിവെള്ള കണക്​ഷൻ: കരാറുകാർ അമിത ഫീസ്​ ഈടാക്കുന്നതായി പരാതി

പള്ളിക്കര: വീടുകളിലേക്ക് നൽകുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുകൾക്ക് കരാറുകാർ അമിത ഫീസ് ഈടാക്കുന്നതായി പരാതി. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കണക്ഷൻ എടുക്കാൻ സമീപിച്ചപ്പോഴണ് കരാറുകാർ അമിത ഫീസ് ആവശ്യപ്പെട്ടത്. 10 മീറ്റർ പരിധിക്കുള്ളിൽ കണക്ഷൻ നൽകാൻ 7500 മുതൽ 10,000 രൂപ വരെയും അതിന് മുകളിലുള്ളവർക്ക് 15,000 മുതൽ 25,000 രൂപവരെയുമാണ് കരാറുകാർ ആവശ്യപ്പെടുന്നത്. ഇതിനകം പലരും പണം നൽകി കണക്ഷൻ എടുക്കുകയും ചെയ്തു. പണം നൽകാൻ തയാറായിെല്ലങ്കിൽ കണക്ഷൻ നൽകിെല്ലന്നാണ് കാരാറുകാർ പറയുന്നത്. പഞ്ചായത്തിൽനിന്നുള്ള സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകണം. എന്നാൽ, ഇത്തരം പരാതികളൊന്നും വന്നിട്ടിെല്ലന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. പഞ്ചായത്ത് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡുമായി വാട്ടർ അതോറിറ്റിയുടെ ഓഫിസിലെത്തി 15 രൂപയുടെ ഫോറം വാങ്ങി പൂരിപ്പിച്ച് നൽകിയാൽ ഉേദ്യാഗസ്ഥർ എത്തി പരിശോധിക്കും. 30 മീറ്റർവരെ 550 രൂപ അടച്ചാൽ മതിയാകും. പെരുമ്പാവൂർ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള 20 കരാറുകാരിൽ കുറഞ്ഞ തുകക്ക് നൽകുന്ന ആരിൽനിന്നും ഉപഭോക്താവിന് കണക്ഷൻ എടുക്കാമെന്നുമാണ് വാട്ടർ അതോറിറ്റി പറയുന്നത്. കൺവെൻഷൻ പള്ളിക്കര: സ​െൻറ് മേരീസ് കത്തീഡ്രലി​െൻറ കീഴിൽ പറക്കോട് െവച്ച് നടത്തിയ കാൽവരി കൺവെൻഷൻ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. ബ്രദർ നന്ദുജോൺ ചാലക്കുടി വചനസന്ദേശം നടത്തി. ഫാ. എബ്രഹാം ചെമ്പോത്തുംകുടി, ഫാ. ജോസഫ് ആൻഡ്രൂസ്, ഫാ. എൽദോസ് പോൾ, ഫാ. തോമസ്, അനേഷ്പോൾ പന്തപ്ലാക്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.