മൂവാറ്റുപുഴ: രണ്ടുപതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഇ.ഇ.സി(യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റി) മാർക്കറ്റിലെ . ജില്ലയുടെ കിഴക്കൻ മേഖലയുടെ കാർഷിക ഉണർവിന് വഴിയൊരുക്കുന്ന അഗ്രോ മാൾ മൂന്നുവർഷം മുമ്പാണ് ഇ.ഇ.സി മാർക്കറ്റിൽ ആരംഭിക്കാൻ പദ്ധതി തയാറാക്കിയത്. 3.5 കോടി െചലവിൽ സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ നിർമിക്കാൻ പദ്ധതിക്ക് 50 ലക്ഷം ബജറ്റിൽ വകയിരുത്തിയിരുന്നു. കാർഷിക സാങ്കേതിക വിജ്ഞാനകേന്ദ്രം, പരിശീലനകേന്ദ്രം, അഗ്രി മ്യൂസിയം, സ്റ്റാർട്ടപ് വില്ലേജുകൾ, കൺെവൻഷൻ സെൻറർ, കൃഷി ഉൽപാദനോപാധികൾ, വളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയാണ് മാളിൽ വിഭാവനം ചെയ്തിരുന്നത്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ മുൻകൈ എടുത്താണ് യൂറോപ്യൻ സാമ്പത്തിക സഹായത്തോടെ 1999ൽ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. കർഷകരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിച്ച് വിപണനം ചെയ്യുന്നതിനാണ് സംസ്ഥാനത്ത് ആറ് മാർക്കറ്റ് സ്ഥാപിച്ചത്. ഇതിലൊന്നാണ് മൂവാറ്റുപുഴയിലേത്. പൈനാപ്പിൾ ഉൽപാദനകേന്ദ്രമായ വാഴക്കുളത്തെ ലക്ഷ്യംെവച്ചായിരുന്നു സ്ഥാപിച്ചത്. ജി.സി.ഡി.എ നിർമാണ കരാർ ഏറ്റെടുക്കുകയും നാലുവർഷംകൊണ്ട് പൂർത്തീകരിച്ച് മാർക്കറ്റ് കൈമാറുകയും ചെയ്തു. ആറുകോടിയായിരുന്നു നിർമാണ െചലവ്. ആസൂത്രണം, ബോധവത്കരണം എന്നിവയുടെ പോരായ്മ പദ്ധതിയുടെ താളം തെറ്റിച്ചു. ഇതോടെ അനാഥമായ മാർക്കറ്റിൽ കാർഷികോൽപന്നങ്ങളുടെ ലേലം ആരംഭിക്കാൻ അനുമതി നൽകി. ഇതിനുപുറമെ കടമുറികളും ശീതീകരണ മുറികളും സ്വകാര്യവ്യക്തികൾക്ക് വാടകക്ക് നൽകി. േട്രഡ് യൂനിയൻ പ്രവർത്തനം മാർക്കറ്റിൽ നിരോധിച്ചതിനാൽ കയറ്റിറക്ക് ജോലി ഉടമസ്ഥരുടെ ഇഷ്ടാനുസരണം നടത്താനാകും. മൂന്നുസോണായി തിരിച്ച മാർക്കറ്റിൽ 80 സ്റ്റാളുണ്ട്. ഇവയിൽ പലതും താഴിട്ട നിലയിലാണ്. ചിത്രം . മൂവാറ്റുപുഴയിലെ ഇ.ഇ.സി മാർക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.