കൊച്ചി: കുസാറ്റ് ശാസ്ത്രയാൻ 2018ന് വ്യാഴാഴ്ച തുടക്കമാകും. വൈകുന്നേരം നാലിന് നാസ ശാസ്ത്രജ്ഞൻ ഡോ. ഗൗതം ചതോപാധ്യായുടെ 'ഭൂമിയ്ക്കപ്പുറത്തേക്ക് ജീവൻ തേടിയുള്ള നാസയുടെ അന്വേഷണം' സംബന്ധിച്ച മുഖ്യ പ്രഭാഷണത്തോടെയാണ് തുടങ്ങുകയെന്ന് വൈസ് ചാൻസലർ ഡോ. ജെ. ലത വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുസാറ്റിലെ ശാസ്ത്ര ഗവേഷണ ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് 2017ൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് രൂപംകൊടുത്ത ശാസ്ത്രയാൻ പരിപാടി വിജയമായതോടെ കേന്ദ്ര സർക്കാറിെൻറ റൂസ പദ്ധതി ഇത് ഏറ്റെടുത്ത് എല്ലാ സർവകലാശാലകളിലും നടപ്പാക്കാൻ തീരുമാനിച്ചു. 27,28 തീയതികളിലാണ് കുസാറ്റിൽ ശാസ്ത്രയാൻ 2018 മേള നടക്കുന്നത്. 27ന് രാവിലെ 9.30ന് ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സമ്മേളനം, ഗവേഷണശാല സന്ദർശനം, ശാസ്ത്ര പ്രദർശനം, പാനൽ ചർച്ചകൾ, ക്വിസ് മത്സരം, ടെക്നോ ആർട്ടിസ്റ്ററി എന്നിങ്ങനെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ കോഡിങ് മത്സരങ്ങളുമുണ്ട്. േപ്രാവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. എസ് ഡേവിഡ് പീറ്റർ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. കെ.ഗിരീഷ്കുമാർ, കോഒാഡിനേറ്റർ ഡോ. എം.എച്ച്. സുപ്രിയ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.