വിദ്യാർഥികൾക്ക് ജീവിതത്തിൽ എ പ്ലസ് നേടിക്കൊടുക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം ^സി. രവീന്ദ്രനാഥ്

വിദ്യാർഥികൾക്ക് ജീവിതത്തിൽ എ പ്ലസ് നേടിക്കൊടുക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യം -സി. രവീന്ദ്രനാഥ് കൊച്ചി: വിദ്യാർഥികൾക്ക് പരീക്ഷക്കൊപ്പം ജീവിതത്തിലും എ പ്ലസ് നേടിക്കൊടുക്കുകയാണ് സർക്കാറി​െൻറ വിദ്യാഭ്യാസ യജ്ഞത്തി​െൻറ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വജ്രജൂബിലി സമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ വളർത്തിയെടുക്കുകയാണ് ഇന്നാവശ്യം. അപകടകരമായ വർഗീയ ചിന്തകൾ വിദ്യാഭ്യാസ രംഗത്ത് ഉയർന്നുവരുകയാണ്. ലോകം മുഴുവൻ വർഗീയതയും വംശീയതയും മൂലമുള്ള പ്രശ്നങ്ങൾ ഉയരുന്നുണ്ട്. ലോക ജനത ഇതിന് പ്രതിരോധം അന്വേഷിക്കുമ്പോൾ ഒരു തുരുത്ത് കാണിച്ചുകൊടുക്കാൻ കേരളത്തിന് കഴിയണം. വരും തലമുറക്കുവേണ്ടിയാണ് മാനവികതയെക്കുറിച്ചുള്ള നമ്മുടെ ഈ ചിന്ത. കേരളത്തിൽ ഇത്തരത്തിൽ ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്. അധ്യാപകർ പൂർണ തൃപ്തരായിരിക്കണം എന്നതാണ് സർക്കാറി​െൻറ കാഴ്ചപ്പാട്. ഇതിനുവേണ്ട നടപടികൾ കൈക്കൊണ്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാണക്കാട് ബശീറലി ശിഹാബ് തങ്ങൾ, അറബിക് സ്പെഷൽ ഓഫിസർ ഒ. റഹീം, മുൻ അറബിക് സ്പെഷൽ ഓഫിസർ വി.എം. സൈനുദ്ദീൻ, പി.എം. ഹമീദ്, പി.കെ. യൂസുഫ്, കീലത്ത് അബ്ദുറഹ്മാൻ, ടി.പി. ഹാരിസ്, കെ.എസ്. അനീസ്, കെ. നൂറുൽ അമീൻ എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് ജനറൽ സെക്രട്ടറി സി. അബ്ദുൽ അസീസ് സ്വാഗതവും എ. അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു. തുടർന്ന് ഹയർ സെക്കൻഡറി സമ്മേളനവും ന്യൂനപക്ഷ അവകാശ സമ്മേളനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.