ജനം ദാഹജലത്തിന്​ നെട്ടോട്ടമോടുന്നു; അധികൃതരുടെ അനാസ്​ഥയിൽ വെള്ളം പാഴാകുന്നു

തുറവൂർ: കനത്ത വേനലിൽ ദാഹജലത്തിന് ജനം നെട്ടോട്ടമോടുമ്പോൾ ജലവകുപ്പ് അധികൃതരുടെ അനാസ്ഥമൂലം ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു. കുത്തിയതോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് പൈപ്പ് പൊട്ടി ജപ്പാൻ കുടിവെള്ളം പാഴാകുന്നത്. പാട്ടുകുളങ്ങര-നാലുകുളങ്ങര റോഡിൽ കാനാപറമ്പിലും ആറാം വാർഡിൽ പി.കെ റോഡിൽനിന്ന് നാളിക്കാട്ടേക്കുള്ള റോഡിൽ പീലിങ്ഷെഡിന് സമീപം കളത്തിലും പുതുക്കാട്ടും ഗുരുദേവൻ-തറയിൽ റോഡിൽ വാരണംചിറയിലും 13ാം വാർഡിൽ റെയിൽവേ സ്റ്റേഷൻ-കാനാപറമ്പ് റോഡിലും 13, 14 വാർഡുകളുടെ അതിർത്തിയിലൂടെ പോകുന്ന ആലുംതറ-കരോട്ട് റോഡിലും തുറവൂർ-കുമ്പളങ്ങി റോഡിൽ പറയകാട് കണ്ണാട്ട് കവലയിലുമാണ് ജലം പാഴാകുന്നത്. രണ്ടുദിവസം കൂടുമ്പോഴാണ് പഞ്ചായത്ത് പ്രദേശങ്ങളിൽ ജപ്പാൻ വെള്ളമെത്തുന്നത്. ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വിവരം പലതവണ ജലവകുപ്പ് ഓഫിസിൽ അറിയിച്ചിട്ടും പരിഹാര നടപടി സ്വീകരിക്കുന്നില്ല. ഇതുമൂലം പ്രദേശവാസികൾക്ക് കുടിവെള്ളം കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്. മൂന്നിരട്ടി വീട്ടുനികുതി ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് തുറവൂർ: അൺ ഓഥറൈസ്ഡ് (യു.എ) പെർമിറ്റുള്ള 1500 ചതുരശ്രയടി താഴെയുള്ള വീടുകൾക്ക് ഈടാക്കിവരുന്ന മൂന്നിരട്ടി നികുതി ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. ഇതിന് നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശത്തെ പാവപ്പെട്ട ജനങ്ങളുടെ സി.ആർ.ഇസഡ് മേഖലയിെല വീടുകൾക്ക് താൽക്കാലിക പെർമിറ്റ് അഥവ അൺ ഓഥറൈസ്ഡ് പെർമിറ്റ് വഴിയായിരുന്നു റേഷൻ കാർഡ്, കുടിവെള്ള കണക്ഷൻ, വൈദ്യുതി കണക്ഷൻ ഉൾെപ്പടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ, ഇത്തരം പെർമിറ്റുള്ളവർക്ക് സാധാരണ നൽകേണ്ടതി​െൻറ മൂന്നിരട്ടിയാണ് നികുതി. ഇത് പാവപ്പെട്ടവർക്ക് താങ്ങാനാവുന്നതല്ലെന്നും അതിനാൽ ഭീമമായ നികുതി കുടിശ്ശികയും അതിന്മേൽ നിയമനടപടികൾ നേരിടേണ്ട പ്രശ്നവും ചൂണ്ടിക്കാണിച്ചാണ് എം.എൽ.എ സബ്മിഷൻ ഉന്നയിച്ചത്. എൽ.ഇ.ഡി ബൾബ് വിതരണം പുന്നപ്ര: പുന്നപ്ര സെക്ഷൻ ഒാഫിസിൽ 12ന് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ എൽ.ഇ.ഡി ബൾബ് വിതരണം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരുബൾബിന് 60 രൂപയാണ് വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.