ഓഫിസുകളു​െടയും സ്​റ്റാളുകളു​െടയും നിർമാണം അവസാനഘട്ടത്തിൽ

ആലുവ: മണപ്പുറത്ത് നിർമിക്കുന്ന താൽക്കാലിക ഓഫിസുകളുെടയും വ്യാപാര സ്റ്റാളുകളുെടയും നിർമാണം അവസാനഘട്ടത്തിലേക്ക്. നഗരസഭയുടെ താൽക്കാലിക ഓഫിസ് ശിവരാത്രി വൈകീട്ടോടെ പ്രവർത്തനം ആരംഭിക്കും. വ്യാപാരമേളയുടെ അവസാനംവരെ ഓഫിസ് പ്രവർത്തിക്കും. ശിവരാത്രി ആഘോഷവും കൃത്യമായി നിയന്ത്രിക്കാൻ വൈകുന്നേരങ്ങളിൽ ഓഫിസ് സജീവമാകും.. ഇതിനുപുറെമ പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ഗവ.ആശുപത്രി എന്നിവയുെടയും ഓഫിസുകൾ മണപ്പുറത്ത് ഉണ്ടാകും. മണപ്പുറത്തെ ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ താൽക്കാലിക പൊലീസ് സ്റ്റേഷനും സജീവമായിരിക്കും. പൊലീസ് കമാൻഡോകൾക്ക് നിലയുറപ്പിക്കാൻ നിരീക്ഷണ ടവറുകളും മണപ്പുറത്തുണ്ടാകും. നിരീക്ഷണ ടവറുകൾക്ക് 20 അടി ഉയരമുണ്ടാകും. പൊലീസ് സ്റ്റേഷന് 1000 ചതുരശ്ര അടിയും ഫയർ സ്റ്റേഷന് 700 ചതുരശ്ര അടിയും വലുപ്പമുള്ള സ്റ്റാളുകളാണ് ഒരുക്കുന്നത്. ഇവക്കുപുറമെ കെ.എസ്.ഇ.ബി ഓഫിസും പ്രവർത്തിക്കും. സൗജന്യ ചുക്കുകാപ്പി, കുടിവെള്ള വിതരണ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ആശുപത്രിക്കുള്ള സ്റ്റാളിൽ അലോപ്പതി, ഹോമിയോ, ആയുർവേദ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളുണ്ടാകും. അടിയന്തരഘട്ടങ്ങളെ നേരിടാൻ അത്യാഹിത വിഭാഗവും ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.