ആക്രിസാധനം ശേഖരിക്കുന്ന മറവിൽ മോഷണം നടത്തുന്ന ആൾ പിടിയിൽ

കൊച്ചി: ആക്രിസാധനങ്ങൾ ശേഖരിക്കുന്നതി​െൻറ മറവിൽ മോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കടലൂർ പെരിയകുളം സ്വേദശി സുധാകരനെയാണ് (37) രാത്രി പട്രോളിങ്ങിനിടെ തോപ്പുംപടി പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോൾ സ്വകാര്യ കേബിൾ നെറ്റ്വർക്കി​െൻറ വാഹനത്തിൽനിന്ന് കണക്ഷൻ നൽകാനും മറ്റും ഉപയോഗിക്കുന്ന 7000 രൂപ വിലയുള്ള വസ്തു മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. ഇതുസംബന്ധിച്ച് നേരേത്ത പൊലീസിൽ പരാതി ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.