ഡി.എച്ച്​.ആർ.എം ജില്ല സമ്മേളനം ഞായറാഴ്​ച

കൊച്ചി: ദലിത് ഹ്യൂമൺ റൈറ്റ്സ് മൂവ്മ​െൻറി​െൻറ(ഡി.എച്ച്.ആർ.എം) ജില്ല സമ്മേളനം ഞായറാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം മുനിസിപ്പൽ കോർപറേഷൻ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം ഹൈബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സനൽ പുളിമാത്ത് അധ്യക്ഷത വഹിക്കും. ജനലുകളിൽ പ്രത്യക്ഷപ്പെടുന്ന കറുത്ത സ്റ്റിക്കറുകൾക്ക് പിന്നിൽ ഡി.എച്ച്.ആർ.എം ആണെന്ന തരത്തിലുള്ള പ്രചാരണം സംഘടനയെ തകർക്കാനുള്ള ചില സ്ഥാപിത കക്ഷികളുടെ ഗൂഢാലോചനയാണെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന ചെയർപേഴ്സൻ സെലീന പ്രക്കാനം പറഞ്ഞു. നമ്മുടെ നാട് ജാതീയ ഭ്രാന്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. വടയമ്പാടി ജാതിമതിലിനെതിരെ സമരം ചെയ്യുന്നവർക്കൊപ്പം നീതി ലഭിക്കുന്നതുവരെ ഡി.എച്ച്.ആർ.എം ഉണ്ടാകുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സനൽ പുളിമാത്ത്, ജില്ല പ്രോഗ്രാം കൺവീനർ സത്യനേശൻ, ജോ. സെക്രട്ടറി അജയൻ പുളിമാത്ത് തുടങ്ങിയവരും പെങ്കടുത്തു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.