ബിഷപ് അലക്സ്​ വടക്കുംതല സി.ബി.സി.ഐ ലേബർ കമീഷൻ ചെയർമാൻ

കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) ലേബർ കമീഷൻ ചെയർമാനായി ബിഷപ് ഡോ. അലക്സ് വടക്കുംതല തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവിൽ നടന്ന കത്തോലിക്ക മെത്രാന്മാരുടെ യോഗമാണ് ബിഷപ് അലക്സിനെ തെരഞ്ഞെടുത്തത്. വരാപ്പുഴ അതിരൂപത വികാരി ജനറലായിരുന്ന അലക്സ് സി.ബി.സി.ഐ ഹെൽത്ത് കമീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. രാജ്ക്കോട്ട് രൂപത മെത്രാൻ ബിഷപ് ഡോ. ജോസ് ചിറ്റുപറമ്പിൽ, കോട്ടാർ രൂപത മെത്രാൻ ബിഷപ് നസ്രായേൻ സൂസൈ എന്നിവരെ വൈസ് ചെയർമാന്മാരായും തെരഞ്ഞെടുത്തു. ഫാ ജെയ്സൺ വടശ്ശേരി സെക്രട്ടറിയായി പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.