സാക്ഷരത തുല്യത കോഴ്‌സ്​ തുടങ്ങി

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതസമിതിയുടെ നേതൃത്വത്തില്‍ മഞ്ഞപ്ര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ആരംഭിച്ച സാക്ഷരത 10ാം തരം, ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ നിർവഹിച്ചു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെറിയാന്‍ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സിജു ഈരാളി, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എ. സന്തോഷ്, അല്‍ഫോന്‍സ പാപ്പച്ചന്‍, അയ്യമ്പുഴ പഞ്ചായത്ത് അംഗം നിജ, സാക്ഷരത സമിതി അംഗം പി.ഐ. നാദിര്‍ഷ, നോഡല്‍ പ്രേരക്മാരായ പി.വി. രാധ, രഘു ആട്ടേത്തറ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.