മതനിരപേക്ഷ വിദ്യാഭ്യാസം: കേരള മാതൃക ശക്​തിപ്പെടുത്തുക ^കെ.എസ്​.ടി.എ

മതനിരപേക്ഷ വിദ്യാഭ്യാസം: കേരള മാതൃക ശക്തിപ്പെടുത്തുക -കെ.എസ്.ടി.എ കൊച്ചി: മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്ന് കെ.എസ്.ടി.എ. നവലിബറൽ സാമ്പത്തിക താൽപര്യങ്ങൾക്ക് വഴങ്ങി കോർപറേറ്റ് വത്കരണവും വർഗീയതയും വിദ്യാഭ്യാസരംഗത്തേക്ക് കടത്തിവിടാനുള്ള കേന്ദ്രസർക്കാറി​െൻറ ബോധപൂർവമായ ശ്രമം തിരിച്ചറിയേണ്ടതുണ്ടെന്നും സംഘടനയുടെ 27-ാം സംസ്ഥാനസമ്മേളനം ചൂണ്ടിക്കാട്ടി. ഗുണമേന്മ വിദ്യാഭ്യാസം മുഴുവൻ കുട്ടികളുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അത് പ്രദാനം ചെയ്യുമെന്ന് കേരളസർക്കാർ പ്രഖ്യാപിക്കുകയും ഓരോ വിദ്യാലയവും അക്കാദമിക മാസ്റ്റർപ്ലാനിലൂടെ ആ ആശയം പൊതുജനസമക്ഷം സമർപ്പിക്കുകയും ചെയ്യുന്ന ക്രിയാത്്മകമായ ഇടപെടലുകളാണ് നടക്കുന്നതെന്ന് സംഘടന റിപ്പോർട്ടിൽ സംസ്ഥാന സമ്മേളനം വിലയിരുത്തി. രണ്ടാം ദിവസം പ്രതിനിധി സമ്മേളനത്തിൽ വൈസ് പ്രസിഡൻറുമാരായ പി.കെ. സതീഷ് രക്തസാക്ഷി പ്രമേയവും കെ.ബദറുന്നീസ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മതനിരപേക്ഷ വിദ്യാഭ്യാസം; മാതൃകയാകുന്ന കേരളം, കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധനയങ്ങൾ തിരുത്തുക, വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ ഫാഷിസ്റ്റ് അധിനിവേശം ചെറുക്കുക, പാർലമ​െൻറിലും നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് മാറ്റിവെക്കുക; വനിത സംവരണനിയമം പാസാക്കുക, കേരളത്തി​െൻറ പൊതു വിദ്യാഭ്യാസമേഖലയെ ഒരു കുടക്കീഴിലാക്കുക, കെ.ഇ.ആർ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, ദേശവ്യാപകമായി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. വെള്ളിയാഴ്ച ട്രേഡ് യൂനിയൻ സമ്മേളനം, വനിത സമ്മേളനം എന്നിവ നടക്കും. ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.