എറണാകുളം^ഗുരുവായൂർ ബസ്​ റൂട്ട്​: ജനങ്ങൾക്ക്​ അനുകൂല ഫെയർസ്​റ്റേജ്​ നടപ്പാക്കാൻ കോടതി അനുമതി

എറണാകുളം-ഗുരുവായൂർ ബസ് റൂട്ട്: ജനങ്ങൾക്ക് അനുകൂല ഫെയർസ്റ്റേജ് നടപ്പാക്കാൻ കോടതി അനുമതി കൊച്ചി: എറണാകുളം-ഗുരുവായൂർ ബസ് റൂട്ടിലെ മഞ്ഞുമ്മൽ കവല തൈക്കാവ്, ചേരാനല്ലൂർ സ്റ്റോപ്പുകളുമായി ബന്ധപ്പെട്ട് അധികൃതർ തീരുമാനിച്ച ഫെയർസ്റ്റേജ് നടപ്പാക്കാൻ ഹൈകോടതി അനുമതി. ഒരു കിലോമീറ്റർപോലും അകലമില്ലാത്ത തൈക്കാവ് -മഞ്ഞുമ്മൽ കവല, മഞ്ഞുമ്മൽ കവല ചേരാനല്ലൂർ സ്റ്റോപ്പുകളെ രണ്ട് ഫെയർ സ്റ്റേജാക്കി നിജപ്പെടുത്തിയത് ഫെയർസ്റ്റേജ് ആർ.ടി.ഒ അധികൃതർ യാത്രക്കാർക്ക് അനുകൂലമായി പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ വാഹന ഉടമകൾ നൽകിയ ഹരജി തള്ളിയതോടെയാണ് അധികൃതരുടെ ഉത്തരവ് നടപ്പാക്കാൻ വഴിയൊരുങ്ങിയത്. ഫെയർസ്റ്റേജ് നിർണയം അശാസ്ത്രീയമാണെന്നുകാണിച്ച് റൂട്ടിലെ സ്ഥിരം യാത്രക്കാർക്കുവേണ്ടി നിഷാദ് ശോഭനൻ നൽകിയ ഹരജിയിൽ അപാകത പരിഹരിക്കാൻ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് അധികൃതരുടെ അനുകൂല തീരുമാനമുണ്ടായത്. 2015ൽ ബസുടമകൾ നൽകിയ ഹരജിയെത്തുടർന്ന് അധികൃതരുടെ തീരുമാനം നടപ്പാക്കുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെ, കേസിൽ കക്ഷിചേർന്ന നിഷാദ് ശോഭനൻ പ്രശ്നം വീണ്ടും കോടതി മുമ്പാകെ ഉന്നയിച്ചു. തുടർന്നാണ് ഉടമകളുടെ ഹരജി തള്ളിയത്. ഉത്തരവ് നടപ്പാക്കാൻ വൈകുന്നപക്ഷം അധികൃതർക്ക് നിവേദനം നൽകാമെന്ന് ഹരജിക്കാരനോട് കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.