തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീതസഭ നടത്തിവരുന്ന അഗസ്റ്റ്യൻ ജോസഫ് സ്മാരക അവാർഡിനും മറ്റ് എൻഡോവ്മെൻറ് പുരസ്കാരങ്ങൾക്കും വേണ്ടിയുള്ള അഖില കേരള കർണാടകസംഗീത മത്സരം ഇൗ മാസം 25ന് രാവിലെ ഒമ്പതുമുതൽ തൃപ്പൂണിത്തുറ ലായം റോഡിെല ചിന്മയ വിദ്യാലയത്തിൽ നടത്തും. 14 വയസ്സിനുതാഴെ ജൂനിയർ വിഭാഗത്തിനും 14-18 വയസ്സിനിടക്കുള്ള വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം -മത്സരം ഉണ്ടാകും. വായ്പാട്ട്, വയലിൻ, മൃദംഗം എന്നിവയിൽ പൊതുവായും ദീക്ഷിതർ കൃതി, സ്വാതിതിരുനാൾ കൃതി എന്നിവക്ക് സീനിയർ വിഭാഗത്തിന് പ്രത്യേകമായും മത്സരം ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന സീനിയർ സംഗീതപ്രതിഭകൾക്ക് ഡോ. കെ.ജെ. യേശുദാസ് ഏർപ്പെടുത്തിയ അഗസ്റ്റ്യൻ ജോസഫ് സ്മാരക പുരസ്കാരം നൽകും. മറ്റുവിജയികൾക്ക് അവാർഡും പ്രശസ്തിപത്രവും നൽകും. മുൻവർഷങ്ങളിൽ തംബുരു പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല. പങ്കെടുക്കാൻ വയസ്സുതെളിയിക്കുന്ന സ്കൂൾ /കോളജ് രേഖകൾ സഹിതം സംഗീതസഭ സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഫോൺ: 9633181900, 9447179087. ഇ-മെയിൽ: spssabha@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.