ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുമുമ്പ്​ യു.ഡി.എഫ്​ അടിത്തറ വിപുലീകരിക്കും ^ജോണി നെല്ലൂര്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുമുമ്പ് യു.ഡി.എഫ് അടിത്തറ വിപുലീകരിക്കും -ജോണി നെല്ലൂര്‍ *കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ജില്ല സമ്മേളനത്തിന്‌ കൊടിയേറി മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ജില്ല സമ്മേളനത്തിന്‌ കൊടിയേറി. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് മുന്നോടിയായി സുനില്‍ ഇടപ്പാലക്കാട്ട്‌ നയിക്കുന്ന പതാകജാഥ സമ്മേളന നഗരിയായ ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നതോടെ ജില്ല പ്രസിഡൻറ് വിന്‍സ​െൻറ് ജോസഫ്‌ പതാക ഉയര്‍ത്തി. ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ലീഡര്‍ അനൂപ്‌ ജേക്കബ്‌, ഡെയ്‌സി ജേക്കബ്‌, രാജ പാണാലിക്കല്‍, കെ.ജി. പുരുഷോത്തമന്‍, ടോമി പാലമല, പ്രേംസന്‍ മാഞ്ഞാമറ്റം, റെജി ജോര്‍ജ്‌ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ജോണി നെല്ലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുമുമ്പ് യു.ഡി.എഫിലേക്ക്‌ പുതിയ കക്ഷികളും വ്യക്തികളും വരുമെന്നും അടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിവില, ഭൂനികുതി, ഭാഗ ഉടമ്പടി ഫീസ്‌ എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റില്‍ റബര്‍ കര്‍ഷകരെ സംരക്ഷിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും നിർദേശമില്ല. ജനദ്രോഹ നികുതി നിർദേശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ക്ക്‌ രൂപം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വിന്‍സ​െൻറ് ജോസഫ്‌ അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍പേഴ്‌സൻ ഡെയ്‌സി ജേക്കബ്‌, ടോമി പാലമല, സുനില്‍ എടപ്പാലക്കാട്ട്‌, കെ.ഒ. ജോര്‍ജ്‌, സച്ചു, രാധ നാരായണന്‍, ബിനോയി താണികുന്നേല്‍, പ്രേംസണ്‍ മാഞ്ഞാമറ്റം, റെജി ജോര്‍ജ്‌, അജാസ്‌ പായിപ്ര, ടിബിന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.