അങ്കമാലി: ക്ഷീരവ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ 46-ാമത് ദേശീയ സമ്മേളനം അങ്കമാലിയില്‍ ആരംഭിച്ചു. മൂന്നുദിവസത്തെ സമ്മേളനം വനം, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പാല്‍ ഉല്‍പാദന വർധന ലക്ഷ്യമിടുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ കന്നുകാലികള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നവയാണെങ്കിലും പാല്‍ ഉൽപാദനക്ഷമതയില്‍ പിന്നിലാണ്. കേരളത്തിലെ പാലുല്‍പാദനച്ചെലവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ക്ഷീരോല്‍പാദക സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ക്ഷേമനിധി ബോര്‍ഡിലൂടെ പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ ദേശീയ പ്രസിഡൻറ് ഡോ. ജി.എസ്. രജോറിയ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ദക്ഷിണമേഖല പ്രസിഡൻറ് സി.പി. ചാള്‍സ്, ഡോ. ആര്‍.ആര്‍.ബി സിങ്, മൃഗപരിപാലന വകുപ്പ് സെക്രട്ടറി എക്‌സ്. അനില്‍, ഡോ ബാന്ദ്‌ല ശ്രീനിവാസ്, ഡോ. പി.ഐ. ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷെൻറ ഈ വര്‍ഷത്തെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അര്‍ഹനായ മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പിനുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. ekg2 PRD UDkadanam ചിത്രം: 46-ാമത് ദേശീയ ക്ഷീരവ്യവസായ സമ്മേളനം അങ്കമാലി അഡ്ലക്സ് ഹാളിൽ ക്ഷീരവികസന മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.