മൈക്രോസോഫ്‌റ്റി​െൻറ അമേരിക്കന്‍ പങ്കാളി കൊച്ചിയിൽ

കൊച്ചി: മൈക്രോസോഫ്‌റ്റി​െൻറ അമേരിക്കന്‍ പങ്കാളി ഡിജിറ്റല്‍-ക്ലൗഡ്‌ സൊല്യൂഷന്‍സ്‌ കമ്പനിയായ വലോറം കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങി. വലോറമി​െൻറ ഇന്ത്യയിലെ ഏക കേന്ദ്രമാണിത്. സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്‌ഘാടനം ചെയ്‌്‌്‌തു. അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ ബിസിനസ്‌ വ്യാപനത്തിന്‌ ആദ്യ പരിഗണന കേരളത്തിന്‌ പ്രത്യേകിച്ച്‌, കൊച്ചിക്ക്‌ നല്‍കാന്‍ തുടങ്ങിയതായി സ്‌മാര്‍ട്ട്സിറ്റി സി.ഇ.ഒ മനോജ്‌ നായര്‍ പറഞ്ഞു. സ്‌മാര്‍ട്ട്‌സിറ്റിയിലെ ആദ്യ ഐ.ടി മന്ദിരത്തില്‍ 28,000 ച.അടി സ്ഥലമാണ്‌ കമ്പനി ഏറ്റെടുത്തിരിക്കുന്നത്‌. വിപണിയുടെ സമ്മര്‍ദം നേരിടാനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുമാണ്‌ ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സ്‌മാര്‍ട്ട്‌സിറ്റിയില്‍ ഓഫിസ്‌ തുറക്കാന്‍ തീരുമാനിച്ചതെന്ന്‌ വലോറം ഇന്ത്യന്‍ ഓപറേഷന്‍സ്‌ വൈസ്‌ പ്രസിഡൻറ് കുര്യന്‍ ജോര്‍ജ്‌ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.