സോളാർ കമീഷൻ റിപ്പോർട്ട്​: കെ. സു​േ​രന്ദ്ര​നെ കക്ഷി ചേർക്കുന്നതി​െന അനുകൂലിച്ച്​ സർക്കാർ

കൊച്ചി: സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും നൽകിയ ഹരജിയിൽ കക്ഷിചേരാനുള്ള ബി.ജെ.പി നേതാവിേൻറതടക്കം ഹരജികളെ പിന്തുണച്ച് സർക്കാർ. ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ, ജോൺ ജോസഫ് എന്നിവരെ കേസിൽ കക്ഷി ചേർക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടാണ് സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചത്. സരിതയുടെ കത്തിെന ആധാരമാക്കി തയാറാക്കിയ സോളാര്‍ കമീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ ഹരജി. തനിക്കെതിരായ പരാമർശം നീക്കണമെന്നാണ് തിരുവഞ്ചൂരി​െൻറ ആവശ്യം. കമീഷന്‍ സിറ്റിങ്ങില്‍ തെളിവ് നല്‍കിയവരാണ് കക്ഷി ചേരാൻ ഹരജി നൽകിയിരിക്കുന്നതെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അതിനാൽ, അവര്‍ക്കെല്ലാം അവസരം നല്‍കുന്നത് ന്യായമാണെന്നും വ്യക്തമാക്കി. എന്നാൽ, കമീഷന് മുന്നില്‍ ഹാജരായ എല്ലാവരും അപേക്ഷയുമായി വരുന്നത് ശരിയാണോയെന്ന് കോടതി ആരാഞ്ഞു. കോടതിക്ക് കമീഷനെപ്പോലെ സിറ്റിങ് നടത്താനാകില്ല. കമീഷന്‍ റിപ്പോർട്ട് ദോഷകരമായി തോന്നുന്നവര്‍ക്ക് ഹരജിയുമായി സമീപിക്കാവുന്നതാണ്. മറ്റുള്ളവര്‍ നൽകിയ ഹരജിയില്‍ ഇടപെടാന്‍ അപേക്ഷ നല്‍കുന്നത് എന്തിനാണെന്ന് ആരാഞ്ഞ കോടതി ഉചിതമായ സമയത്ത് കക്ഷിചേരൽ ഹരജിയിൽ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കാന്‍ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച അനുവദിച്ചു. കേസ് വീണ്ടും ഫെബ്രുവരി 19ന് പരിഗണിക്കാൻ മാറ്റിയ കോടതി ഹരജികളിൽ അന്തിമവാദം നടത്തേണ്ടത് എന്നാണെന്ന് ഹരജിക്കാരും എതിര്‍കക്ഷികളും അറിയിക്കണമെന്നും നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.