റോട്ടറി അവാർഡ്​ നിശ

കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3201​െൻറ റിയൽ ഹീറോസ് റീൽ അവാർഡ് നൈറ്റ് ഇൗ മാസം ഒമ്പതിന് പാലാരിവട്ടം ഹോട്ടൽ റിനയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യത്യസ്ത മേഖലകളിൽനിന്നുള്ള സംഭാവനകൾ പരിഗണിച്ച് അഞ്ചുപേരെ ചടങ്ങിൽ ആദരിക്കും. മാനസിക വൈകല്യമുള്ളവരെയും ഭവനരഹിതരെയും പാർപ്പിക്കുന്ന ബത്ലഹേം അഭയഭവ​െൻറ ഉടമ മേരി എസ്തപ്പാൻ, അർബുദ ബാധിതർക്കായി പാട്ടുപാടി ധനശേഖരണം നടത്തുന്ന ടി.കെ. മണി, മൂന്ന് പതിറ്റാണ്ടായി ആംബുലൻസ് ൈഡ്രവറായി ജോലി നോക്കുന്ന തൃപ്പൂണിത്തുറ അഭയം ചാരിറ്റബിൾ ട്രസ്റ്റിലെ ൈഡ്രവർ കെ.കെ. സുകുമാരൻ, പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സിബി മൂന്നാർ, കൊച്ചി ഗോശ്രീ പാലം യാഥാർഥ്യമാക്കാൻ ശ്രമിച്ച ആക്ഷൻ കൗൺസിൽ നേതാവ് മജ്നു കോമത്ത് എന്നിവരെയാണ് ആദരിക്കുക. ബി. ബാലഗോപാൽ, അബ്രഹാം േജാർജ്, മനോജ് െഎ.എം. എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.