ഫിഷറീസ് സ്​റ്റേഷന്‍ ആക്രമണം: പ്രതികൾക്കായി തിരച്ചിൽ

വൈപ്പിന്‍: ഫിഷറീസ് സ്റ്റേഷന്‍ ആക്രമിച്ച് ബോട്ടുകള്‍ കടത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. സിറ്റി സെന്‍ട്രല്‍ സി.ഐ അനന്തലാല്‍, കൊച്ചി നോര്‍ത്ത് സി.ഐ കെ.ജെ. പീറ്റര്‍, മുളവുകാട് എസ്.ഐ വി.എസ്. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മുനമ്പം പ്രദേശത്ത് പരിശോധന നടത്തി. ആരെയും പിടികൂടിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. ഫിഷറീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കുമെന്നും ചാള്‍സ് ജോര്‍ജ്, പി.ബി. ദയാനന്ദന്‍, പി.വി. ജയന്‍ എന്നിവര്‍ അറിയിച്ചു. വള്ളങ്ങള്‍ അടുക്കുന്ന മുരുക്കുംപാടം കാളമുക്ക് ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.