പാഴ്​സലിൽ ലഹരി; പരിശോധനഫലം കാത്ത്​ കസ്​റ്റംസ്​

കൊച്ചി: കൊച്ചിയിൽ പിടികൂടിയ ഒരുകോടിയോളം വിലവരുന്ന ആംഫിബിറ്റാമിൻ ലഹരിമരുന്ന് സംബന്ധിച്ച് കൂടുതൽ നടപടികൾ ലഹരിമരുന്നി​െൻറ ഗുണനിലവാര പരിശോധന വന്നതിനുശേഷമെന്ന് കസ്റ്റംസ് അധികൃതർ. ബുധനാഴ്ച പിടികൂടിയ ലഹരിമരുന്നി​െൻറ ഗുണനിലവാരപരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ജിംനേഷ്യത്തിലേക്കുള്ള ആവശ്യത്തിനാണ് രാസവസ്തു വാങ്ങിയതെന്നാണ് പാഴ്സലിലെ മേൽവിലാസക്കാരനായ കൊച്ചി സ്വദേശി അധികൃതർക്ക് മൊഴി നൽകിയിരിക്കുന്നത്. ഹാനികരമായ അളവിൽ ആംഫിറ്റമിൻ കണ്ടെത്തിയാൽ മാത്രമേ മയക്കുമരുന്നി​െൻറ പരിധിയിൽ പെടുത്തി കേസെടുക്കാനാകൂ. പരിശോധനഫലം വന്നാൽ മാത്രമേ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ എന്ന് കസ്റ്റംസ് സൂപ്രണ്ട് വിവേക് മാധ്യമത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.