ആലപ്പുഴ: പ്രളയപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചശേഷം ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി. ചെങ്ങന്നൂർ, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ പ്രളയബാധിതരെ സംരക്ഷിക്കുന്നതിന് ആരംഭിച്ചിട്ടുള്ള ക്യാമ്പുകളുടെ പ്രവർത്തനത്തിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ ക്യാമ്പ് ചെയ്ത് നേതൃത്വം വഹിക്കുന്നു. ദുരിതാശ്വാസങ്ങളെ ഏകോപിപ്പിക്കുന്നതിെൻറ ഭാഗമായി തിങ്കളാഴ്ച രാവിലെ കലക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. സീതാറാം യെച്ചൂരിയോടൊപ്പം മന്ത്രി മൂന്ന് ക്യാമ്പ് സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ ക്യാമ്പിലെത്തി വെള്ളാപ്പള്ളി നടേശനും സീതാറാം യെച്ചൂരിയുമൊത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. സീതാറാം യെച്ചൂരിയോടൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി മെംബർ എം.എ. ബേബി, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, ആർ. നാസർ, പി.പി. ചിത്തരഞ്ജൻ, കെ. പ്രസാദ്, മനു സി. പുളിക്കൽ എന്നിവരുമുണ്ടായിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ എട്ട് ക്യാമ്പും മന്ത്രി ജി. സുധാകരൻ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ മണ്ഡലത്തിലെ അഞ്ച് ക്യാമ്പ് മന്ത്രി ജി. സുധാകരൻ സന്ദർശിച്ചു. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണസാധനങ്ങൾ, വൈദ്യസഹായം, പ്രായമായവരുടെ പരിരക്ഷ, കുട്ടികളുടെ സംരക്ഷണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സമരപ്പന്തലിൽനിന്ന് റിലീഫ് ക്യാമ്പിലേക്ക് ചേർത്തല: കെ.വി.എം ആശുപത്രിയിലെ യു.എൻ.എയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച നഴ്സുമാരുടെ സമരം ഒരുവർഷം പിന്നിട്ട വേളയിൽ എ.െഎ.ടി.യു.സി നേതൃത്വത്തിലുള്ള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആൻഡ് ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷൻ ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ അസോസിയേഷെൻറ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. സി.പി.െഎ നേതാവ് എ. ശിവരാജൻ ഉദ്ഘാടനം ചെയ്തു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറിയും അസോസിയേഷൻ പ്രസിഡൻറുമായ വി. മോഹൻദാസ്, സി.പി.െഎ മണ്ഡലം സെക്രട്ടറിമാരായ എൻ.എസ്. ശിവപ്രസാദ്, എസ്. പ്രകാശൻ, എ. സമരസമിതി ചെയർമാൻ പ്രദീപ്, സന്യാൽ തുടങ്ങിയവർ പെങ്കടുത്തു. കരിദിനാചരണശേഷം സമരക്കാർ റിലീഫ് ക്യാമ്പുകളിലേക്ക് പോയി. രണ്ടാംഘട്ടമായി സെപ്റ്റംബർ ആറിന് വൻ പ്രക്ഷോഭവുമായി എ.െഎ.ടി.യു.സി തിരിച്ചെത്തുമെന്ന് ജില്ല സെക്രട്ടറി വി. മോഹൻദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.