കെ.എസ്.ആർ.ടി.സി കിഴക്കൻ മേഖല സർവിസുകൾ ഇനിയും തുടങ്ങിയില്ല

കൊച്ചി: കിഴക്കൻ മേഖലയിലേക്ക് എറണാകുളത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിച്ചില്ല. കൊടുങ്ങല്ലൂർ, പറവൂർ, കട്ടപ്പന,കുമളി, മൂന്നാർ റൂട്ടുകളിലേക്കുള്ള സർവിസുകളും തുടങ്ങിയില്ല. ഈ മേഖലയിൽ പലയിടത്തും റോഡുകൾ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ ഇനിയും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. റോഡുകൾ സഞ്ചാരയോഗ്യമാക്കിയാൽ മാത്രമേ ഈ ഭാഗത്തേക്കുള്ള സർവിസുകൾ പുനരാരംഭിക്കാൻ സാധിക്കൂ എന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. കോഴിക്കോട്, തൃശൂർ,പാലക്കാട്, ഷൊർണൂർ, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള സർവിസുകൾ സാധാരണഗതിയിലായി. കോട്ടയം വഴി തിരുവനന്തപുരത്തേക്കും മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്കും ബസ് ഓടിത്തുടങ്ങി. ചിൽബസുകളും സർവിസ് നടത്തുന്നുണ്ട്. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ വിദ്യാർഥികളടക്കമുള്ളവരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പല ബസുകളിലും കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. വെള്ളപ്പൊക്കത്തിൽ തകറാറിലായ ബസുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. നിരവധി ബസുകളാണ് വെള്ളംകയറിയതിനെത്തുടർന്ന് പ്രവർത്തനരഹിതമായത്. മഴ ശക്തമായപ്പോൾ തന്നെ ഡീസലും അനുബന്ധ സാമഗ്രികളും കടമായി വാങ്ങി നിറച്ച് സൂക്ഷിച്ചതിനാൽ ക്ഷാമം നേരിട്ടിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.