കോതമംഗലം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോതമംഗലം രൂപത സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് കൊടുവേലി ജീവോദയ ക്ഷീരോൽപാദക സംഘം രണ്ടുലക്ഷം രൂപയുടെ ചെക്ക് സംഭാവന ചെയ്തു. രൂപത വികാരി ജനറൽ മോണ്‍. ഡോ. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍, സംഘം രക്ഷാധികാരി ഫാ. തോമസ് മഞ്ഞക്കുന്നേല്‍ സി.എം.ഐയില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി. വികാരി ജനറൽ മോണ്‍. ജോര്‍ജ് ഓലിയപ്പുറം, രൂപത ചാന്‍സലര്‍ ഫാ. ജോസ് പുല്ലോപ്പിള്ളില്‍. ജീവ മില്‍ക് ഡയറക്ടര്‍ ഫാ. ജോസ് മൂര്‍ക്കാട്ടില്‍, സംഘം പ്രസിഡൻറ് ജെയിംസ് ചാക്കോ, സെക്രട്ടറി ബിജു മാത്യു, ഭരണസമതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ദുരിതമേഖലയിൽ കൈത്താങ്ങുമായി എസ്.ബി.ഐ ജീവനക്കാർ കോതമംഗലം: ദുരിതാശ്വാസ ക്യാമ്പുകളിൽ എസ്.ബി.ഐ ജീവനക്കാർ സഹായമെത്തിച്ചു. പിണവൂർകുടി, കുട്ടമ്പുഴ, എളങ്ങവം തുടങ്ങിയ ക്യാമ്പുകളിലാണ് അരിയും മറ്റ് അവശ്യസാധനങ്ങളുമടങ്ങിയ കിറ്റ് വിതരണം നടത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ പ്രവർത്തനങ്ങൾക്ക് എസ്.ബി.ഐ കോതമംഗലം ശാഖ മാനേജർ ഷിബു, മൂവാറ്റുപുഴ ശാഖ മാനേജർ ജഗൻ, എ.ഐ.ബി.ഇ.എ ഭാരവാഹികളായ മനോജ് ബാബു, ഇ.ടി. ചന്ദ്രസേനൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.