പള്ളിക്കര: മറ്റു പ്രദേശങ്ങളിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമായപ്പോഴും ഒഴിഞ്ഞുനിന്ന കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും രണ്ടുദിവസം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. കിഴക്കമ്പലം അച്ചപ്പൻകവലക്കുസമീപം റോഡിൽ വെള്ളം കയറി വ്യാഴാഴ്്ച ഉച്ചയോടെ കിഴക്കമ്പലം-ചിത്രപ്പുഴ റോഡിൽ ഗതാഗതം പൂർണമായും നിലച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ട വളപ്പിക്കുഴി അല്ലി സുപ്രെൻറ വീട് മണ്ണിടിഞ്ഞ് പൂർണമായി തകർന്നു. ഈസമയം കുടുംബം ബന്ധുവീട്ടിൽ പോയതിനാൽ അപകടം ഒഴിവായി. മണ്ണിടിഞ്ഞതിനു മുകൾഭാഗം വളപ്പിക്കുഴി പട്ടികജാതി കോളനിയാണ്. പത്തോളം വീട്ടുകാർ അപകടഭീതിയിലാണ്. പള്ളിമുകൾ സുപ്രെൻറ വീട് കുന്നത്തുനാട് വില്ലേജ് അധികൃതർ സന്ദർശിച്ച് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ചെമ്മഞ്ചേരി ബാബുവിെൻറ വീട്ടിലേക്ക് പെരിയാർവാലി കനാൽ ഇടിഞ്ഞുവീണ് വീടിെൻറ അടുക്കളഭാഗം തകർന്നു. ശബ്ദംകേട്ട് പുറത്തേക്കോടിയ ബാബുവിെൻറ ഭാര്യ മിനി വീണ് തലക്ക് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. പിണർമുണ്ട മനക്കേക്കര പ്രദേശത്ത് മണ്ണിടിഞ്ഞ് സോമെൻറയും അംബുജെൻറയും വീടുകൾ അപകടഭീഷണിയിലാണ്. കളപ്പുരക്കൽ റോഡിെൻറ സംരക്ഷണഭിത്തി തകർന്നു. ഊത്തിക്കര, പെരിങ്ങാല ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായിരുന്നു. പാടത്തിക്കര തുരുത്ത് റോഡിൽ വെള്ളംകയറി തുരുത്ത് ഒറ്റപ്പെട്ടു. വെങ്ങോല പഞ്ചായത്തിലെ മങ്കുഴിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട് പൂർണമായും തകർന്നു. കുഞ്ഞപ്പെൻറ വീടാണ് തകർന്നത്. വീട്ടിൽ കുഞ്ഞപ്പെൻറ പിതാവും രണ്ട് പെൺമക്കളും ഉണ്ടായിരുന്നങ്കിലും ശബ്ദംകേട്ട് പുറത്തേേക്കാടിയതിനാൽ അപകടം ഒഴിവായി. കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലം, താമരച്ചാൽ പഴങ്ങനാട്, പൊയ്യക്കുന്നം പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളംകയറിയത്. നിരവധി കുടുംബങ്ങളെ കിഴക്കമ്പലം സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുന്നത്തുനാട് പഞ്ചായത്തിനുകീഴിൽ മോറക്കാല സ്കൂളിലും പെരിങ്ങാല ഐ.സി.ടി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.