കുടിവെള്ളവുമായി യുവാക്കൾ

പെരുമ്പാവൂർ: ആരും ആവശ്യപ്പെട്ടില്ല, ആരോടും ചോദിച്ചുമില്ല, പ്രളയത്തിൽ സർവം നശിച്ചവർക്കായി നൂറുകണക്കിന് ലിറ്റർ . മുടിക്കൽ തുകലിൽ അബ്ദുൽ ഖാദറി​െൻറ വീട്ടിലെ കിണറിൽനിന്നാണ് പറവൂർ, കൊച്ചി മേഖലയിൽ പ്രളയക്കെടുതി ബാധിച്ചവർക്ക് കുടിവെള്ളം എത്തിച്ചത്. സമീപത്തെ തുകലിൽ ഷിബുവി​െൻറ ഫെനിക്സ് വാട്ടർ ടാങ്ക് കമ്പനിയിൽനിന്ന് സൗജന്യമായി വാട്ടർ ടാങ്കുകളും അവ എത്തിക്കാൻ ലോറിയും വിട്ടുനൽകി. 2000 ലിറ്ററി​െൻറ രണ്ട് ടാങ്കുകളും 1000 ലിറ്ററി​െൻറ ഒരു ടാങ്കും നിറയെ കുടിവെള്ളം ശേഖരിച്ചാണ് വിതരണം. സിദ്ദീഖ്, സമദ്, ഷാഹുൽ, മുജീബ്, ജിൻസാദ്, ഫിറോസ്ഖാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.