ദുരിതാശ്വാസത്തിനിടയിലും ഒമ്പത് വയസ്സുകാര‍െൻറ ജീവൻ രക്ഷിക്കാൻ എൽദോ ചെന്നൈയിലേക്ക്

പള്ളിക്കര: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടയിലും മോറക്കാല എടയനാൽ എൽദോ ഒമ്പത് വയസ്സുകാര‍​െൻറ ജീവൻ രക്ഷിക്കാൻ ചെന്നൈയിലേക്ക് പറന്നു. നട്ടല്ലിന് കാൻസർ ബാധിച്ചതിനെത്തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ മജ്ജ മാറ്റിവെക്കുന്നതിനാണ് ചെന്നൈക്ക് യാത്രയായത്. 10 ലക്ഷം ആളുകളിൽ പരിശോധന നടത്തിയതിൽനിന്നാണ് എൽദോയുടെ മജ്ജയുമായി യോജിക്കുന്നുവെന്ന് കണ്ടെത്തിയത്. തുടർന്ന് എൽദോ മജ്ജ നൽകാൻ തയാറാകുകയായിരുന്നു. മോറക്കാല സ​െൻറ് മേരീസ് കത്തീഡ്രലിലാണ് പരിശോധന നടത്തിയത്. ഇതേത്തുടർന്ന് നേരത്തേ ചെന്നൈയിലെത്തി വിവിധ പരിശോധനകൾ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 8.30ന് പ്രത്യേകം തയാറാക്കിയ ഹെലികോപ്ടറിലാണ് എൽദോയെയും കുടുംബത്തെയും ചെന്നൈക്ക് കൊണ്ടുപോയത്. മോറക്കാല സ്കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചതിനാലാണ് പ്രത്യേകം ഹെലികോപ്ടർ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.